Ticker

6/recent/ticker-posts

ഹോട്ടലുകൾക്ക് റിവ്യൂ നൽകിയാൽ പണം കാഞ്ഞങ്ങാട്ടെ യുവതിയുടെ ഏഴ് ലക്ഷം തട്ടി

കാഞ്ഞങ്ങാട്: ഹോട്ടലുകൾക്ക് റിവ്യൂ നൽകിയാൽ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് കാഞ്ഞങ്ങാട്ടെ 
 യുവതിയിൽ നിന്നും ഏഴ് ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. യുവതിയുടെ പരാതിയിൽ 
ഹോസ്ദുർഗ്  പൊലീസ് കേസെടുത്ത് അ
ന്വേഷണം ആരംഭിച്ചു.
 നെല്ലിക്കാട്ട് കാഞ്ഞിരവയലിലെ കെ.കെ. ധന്യയാണ് തട്ടിപ്പിനിരയായത്. വാട്സ് ആപ്പ് വഴി പരിചയം നടിച്ച ആൾ   714980 രൂപ വിവിധ അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് കബളിപ്പിച്ചെന്നാണ് പരാതി.
നവംബർ അഞ്ചു മുതൽ 11 വരെയുള്ള ദിവസങ്ങളിലായിരുന്നു പണം തട്ടിയെടുത്തതെന്ന് പറഞ്ഞു.
Reactions

Post a Comment

0 Comments