Ticker

6/recent/ticker-posts

വനിതാ ലീഗ് സെക്രട്ടറിയായതിന് യുവതിയെ ചെരിപ്പ് കൊണ്ട് മുഖത്തടിച്ചു രണ്ട് പേർക്കെതിരെ കേസ്

പയ്യന്നൂർ :വനിതാ ലീഗ് സെക്രട്ടറിയായതിന് യുവതിക്ക് നേരെ കുടുംബശ്രീ യോഗസ്ഥലത്ത്അക്രമം .സംഭവവുമായി ബന്ധപെട്ട് രണ്ട് പേർക്കെതിരെ പയ്യന്നൂർ
പൊലീസ്കേസെടുത്തു. രാമന്തളി പാല
ക്കോടിലെ ഷൗക്കത്തലിയുടെ ഭാര്യ
കെ.പി. റഷീദ ക്ക് 41 നേരെയാണ് അക്രമം . സംഭവവുമായി ബന്ധപെട്ട് മുസതഫ, സൗദ എന്നിവർക്കെതിരെയാണ് കേസ്. കുടുംബശ്രീ യോഗം നടക്കുന്ന പ്രതികളുടെ വീട്ടിലെത്തിയ റഷീദയെ ഫൈബർ കസേര
കൊണ്ട് തലക്കടിച്ചു. ഭീഷണി പെടുത്തി, തടഞ്ഞു നിർത്തി രണ്ടാം പ്രതി ചെരിപ്പു കൊണ്ട് മുഖത്തടിച്ച തായാണ് കേസ്. പാലക്കോട് വനിതാ ലീഗ് സെക്രട്ടറിയായി പ്രവർത്തിക്കുന്നതാണ് അക്രമത്തിന് കാരണമെന്നും പരാതിയിൽ പറഞ്ഞു.
Reactions

Post a Comment

0 Comments