Ticker

6/recent/ticker-posts

തട്ടിപ്പ്:യുവതിയുടെ പരാതിയിൽ കാഞ്ഞങ്ങാട്ടെ ധനകാര്യ മാനേജർ ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്

കാഞ്ഞങ്ങാട് .യുവതിയെ  സാക്ഷിയാക്കി മറ്റൊരാൾക്ക് ലോൺ അനുവദിച്ചുഎന്ന പരാതിയിൽ ധനകാര്യസ്ഥാപന മാനേജർ ഉൾപ്പെടെ രണ്ടുപേർക്കെതിരെ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു. കാഞ്ഞങ്ങാട്ട് ഇന്ത്യൻ കോ-ഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റി ലിമിറ്റഡ് ബ്രാഞ്ച് മാനേജർ അച്യുതാനന്ദ ഷേണായി, മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി അരവിന്ദ കുമാർ എന്നിവർക്കെതിരെയാണ് കേസ്. ഏ ച്ചിക്കാനം പൂടംങ്ക
ല്ലടുക്കത്തെ സുനിതകുമാരിയുടെ പരാതിയിലാണ് കേസ്. 2018 മെയ് അഞ്ചിന് സുനിതകുമാരിയെ ഒന്നാം സാക്ഷിയാക്കി അരവിന്ദകുമാറിന് ധനകാര്യ സ്ഥാപനത്തിൽ നിന്നും മൂന്ന്ലക്ഷം രൂപ വായ്പ അനുവദിച്ചിരുന്നു. താൻ അറിയാതെ ഈ വായ്പ നടപടിയിൽ സാക്ഷിയാക്കിയതെന്നാണ് സുനിതകുമാരിയുടെ പരാതി. ധനകാര്യസ്ഥാപന മാനേജറുടെ അറിവോടുകൂടി വഞ്ചന നടത്തിയെന്നാണ് പരാതി. സുനിതകുമാരിക്ക് ധനകാര്യ സ്ഥാപനം നോട്ടീസ് അയക്കുകയും സ്വത്ത് ജപ്തി ചെയ്യുമെ ന്ന് പറയുകയും ചെയ്തതോടെയാണ്  പൊലീസിൽ പരാതി നൽകിയത് .

Reactions

Post a Comment

0 Comments