Ticker

6/recent/ticker-posts

ഭാര്യയെ ഫോൺ വിളിച്ച യുവാവിനെ ഭർത്താവ് വെട്ടി പരിക്കേൽപ്പിച്ചു , സ്കൂട്ടറിൽ പോവുകയായിരുന്ന യുവതിയുടെ മുഖത്തടിച്ച് ഭർത്താവ്

കാഞ്ഞങ്ങാട്: ഫാമിലി ഹെൽത്ത് സെന്റർ ഡ്യൂട്ടി കഴിഞ്ഞു വരികയായിരുന്ന ജീവനക്കാരിയെ തടഞ്ഞിട്ട് ഭർത്താവ് മർദ്ദിച്ചു.തുരുത്തി എരിഞ്ഞിക്കലിൽ  ജോലിചെയ്യുന്ന കാഞ്ഞങ്ങാട് കൊവ്വൽ പള്ളി സ്വദേശിനിയെയാണ് മർദ്ദിച്ചത്.സുഹൃത്തിനൊപ്പം സ്കൂട്ടറിൽ വരുമ്പോഴാണ് തടഞ്ഞു വെച്ച് മുഖത്തടിച്ചത്.  ഭർത്താവിനെതിരെ ചന്തേര  പൊലീസ് കേസെടുത്തു.
മറ്റൊരു സംഭവത്തിൽ
ഭാര്യയെ ഫോൺ വിളിച്ചുവെന്ന് പറഞ്ഞ് ഭർത്താവ് യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു.ബളാൽ പൊടിപ്പള്ളത്താണ് സംഭവം.പൊടി പള്ളത്തെ 29 കാരൻ്റെ പുറത്താണ് കത്തികൊണ്ട് പരിക്കേൽപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം.തന്റെ കുടുംബം തകർത്തു വെന്നു പറഞ്ഞാണ് യുവാവിന് നേരെ തിരിഞ്ഞത്.യുവതിയുടെ ഭർത്താവിനെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments