കുറ്റിക്കോൽ:കാറടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്ന സംഭവത്തിൽ കാറോടിച്ചയാൾക്കെതിരെ ബേഡകം പാെലീസ് കേസെടുത്തു. കഴിഞ്ഞദിവസം തെക്കിൽ ആലട്ടി റോഡിൽ കുറ്റിക്കോലിനും പള്ളത്തുങ്കാലിനുമിടയിലുള്ള ഇലക്ട്രിക് പോസ്റ്റാണ് തകർന്നത്.ഇതെ തുടർന്ന് കുറ്റിക്കോൽ പ്രദേശം ഇരുട്ടിലാവുകയും ചെയ്തു.പോസ്റ്റ് പുനസ്ഥാപിക്കുന്നതുൾപ്പെടെ 11,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിലുണ്ട്.കെ.എസ്.ഇ.ബി കുറ്റിക്കോൽ സെക്ഷൻ സബ് എഞ്ചിനിയർ പി.പി അനിരുദ്ധന്റെ പരാതിയിലാണ് കാർ ഡ്രൈവർക്കെതിരെ കേസെടുത്തത്.
0 Comments