Ticker

6/recent/ticker-posts

ഗൾഫിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്: അജ്മാനിൽ വാഹനാപകടത്തിൽ പരിക്കേറ്റ അജാനൂർ സ്വദേശിയായ യുവാവ് മരിച്ചു.
 കൊത്തിക്കാലിലെ അബ്ദുല്ലയുടെ മകൻ അഷ്‌കർ അബ്ദുല്ല 30 ആണ് മരിച്ചത്. ഡിസംമ്പർ 17 ന് ഉച്ചക്കുണ്ടായ അപകടത്തിലാണ് യുവാവിന് പരിക്കേറ്റത്. ഷാർജയിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു.  വ്യാപാരാവശ്യത്തിന് അജ്മാനിൽ ബൈക്കിലെത്തിയ യുവാവ് അജ്മാനിലെ ജംഗ്ഷനിൽ സിഗ്നൽ കാത്ത് നിൽക്കുന്നതിനിടെ അമിത വേഗതയിലെത്തിയ കാർ മോട്ടോർ
ബൈക്കിനിടിക്കുകയായിരുന്നു.  സിഗ്നൽ പോസ്റ്റിൽ തലയിടിച്ച് വീണ യുവാവ് അജ്മാനിലെ അൽ_ഖലീഫ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്ന് രാത്രിയാണ് മരണത്തിന് കീഴടങ്ങിയത്.
Reactions

Post a Comment

0 Comments