Ticker

6/recent/ticker-posts

ദേശീയ പാതയിൽ സ്കൂൾ ബസിന് പിന്നിൽ കെ.എസ്.ആർ.ടി.സി ഇടിച്ചു അഞ്ച് വിദ്യാർത്ഥികൾക്കും അധ്യാപികക്കും പരിക്ക് , വൻ ദുരന്തം ഒഴിവായി

കാഞ്ഞങ്ങാട് : ദേശീയ പാതയിൽ
സ്കൂൾ ബസ്സിന് പിന്നിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് 5 വിദ്യാർത്ഥികൾക്കും അധ്യാപികക്കും പരിക്കേറ്റു. വൻ അപകടം ഭാഗ്യം
കൊണ്ട് മാത്രം ഒഴിവായി
ഇന്ന് വൈകുന്നേരം പൊയിനാച്ചിപെട്രോൾ പമ്പിന് സമീപം മൈലാട്ടിയിലാണ് അപകടം. 
മൈലാട്ടിയിലെ ദർശന ചന്ദ്രൻ 13,
പനയാലിലെ കെ.
ദേവാംഗ് 13, പനയാലിലെ പി എ .
അൽ അമീൻ 13, കുണിയയിലെ
ഫിദ ഷെറിൻ 14, അധ്യാപിക കുണിയയിലെ
മറിയംബി 32 എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തച്ചങ്ങാട് ഭാഗത്തുനിന്നും പെരിയ ഭാഗത്തേക്ക് പോവുകയായിരുന്ന ചട്ടഞ്ചാൽ  ഹയർ സെക്കൻഡറി സ്കൂളിന്റെ ബസ്സിന് പിന്നിൽ ഇതേ ദിശയിൽ നിന്നും വന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിക്കുകയായിരുന്നു. ബസ് പിന്നിലിടിച്ചതിനെ തുടർന്ന്  സ്കൂൾ ബസ് തൊട്ട് മുൻപിൽ ഉണ്ടായിരുന്ന ഓട്ടോറിക്ഷയ്ക്ക് ഇടിച്ചു. ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് പിന്നിലാണ് കെ.എസ്.ആർ.ടി.സി ഇടിച്ചത്. സ്കൂൾ ബസ്സിൽ 25 ഓളം വിദ്യാർത്ഥികൾ ഉണ്ടായിരുന്നു. പരീക്ഷ കഴിഞ്ഞ് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അപകടം. പരീക്ഷ ആയതിനാൽ ബസിൽ കുട്ടികൾ കുറവായിരുന്നു.
രാവിലെ പരീക്ഷ എഴുതിയ വരെ
നേരത്തെ
കൊണ്ട് വിട്ടതും ഭാഗ്യമായി.
 പിറക് വശത്തെ സീറ്റുകളിൽ നിന്നുംകുട്ടികർ എല്ലാവരും മുൻപിലെ
സീറ്റിലേക്ക് മാറിയിരുന്നത് കൊണ്ട് മാത്രം
 വലിയ അപകടം ഒഴിവായി.  സ്കൂൾ ബസിന്റെ പിറക് ഭാഗവും ഒരു വശവും പാടെ
പിളർന്ന നിലയിലാണ്. പരിക്ക് ഗുരുതരമല്ല. 
കെ എസ് . ആർ ടി . സി ബസ് ഡ്രൈവറുടെ പേരിൽ മേൽപ്പറമ്പ പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments