കാസർകോട് :27 കാരനായ യുവാവ് കിണറ്റിൽ ചാടി മരിച്ചത് ഭാര്യയുടെ ഉൾപ്പെടെ വസ്ത്രങ്ങൾ കത്തിച്ച ശേഷം .
തളങ്കര കുന്നിൽ താമസിക്കുന്ന കാശിയുടെ മകൻ ഭൂമി നാഥനാണ് കിണറ്റിൽ ചാടി മരിച്ചത്. താമസിക്കുന്ന സ്ഥലത്തെ ആൾ മറയില്ലാത്ത കിണറ്റിൽ ഇന്നലെ രാത്രിയാണ് മൃതദേഹം കണ്ടത്. കാസർകോട് എസ്.ഐ വിനോദ് കുമാർ, കൺട്രോൾറും എസ്.ഐ രാമചന്ദ്രൻ ഫയർ ഫോഴ്സുമെത്തി മൃതദേഹം പുറത്തെത്തിച്ചു. കഴിഞ്ഞ 2 മുതൽ യുവാവിനെ കാൺമാനില്ലായിരുന്നു. മദ്യ ലഹരിയിൽ കിണറ്റിൽ ചാടി മരിച്ചതാണെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ഒന്നിന് ഭാര്യ നാട്ടിൽ പോയതാണ്. ക്വാർട്ടേഴ്സിൽ താമസിക്കുന്നവർ ഉപയോഗിക്കുന്ന കിണർ വെള്ളത്തിൽ ദുർഗന്ധമനുഭവപ്പെട്ട തിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. താമസ സ്ഥലത്ത് വസ്ത്രങ്ങൾ ഉൾപെടെ കത്തിച്ച നിലയിലാണ്.
0 Comments