Ticker

6/recent/ticker-posts

സഹകരണ റജിസ്ട്രാർ ഓഫീസിന് മുന്നിൽ മൊട്ടയടിച്ച് കോൺഗ്രസ് നേതാവ്

കാഞ്ഞങ്ങാട് :സഹകരണ രജിസ്ട്രാറുടെ ഓഫീസിനു മുന്നിൽ മൊട്ടയടിച്ച് പ്രവാസി കോൺഗ്രസ് നേതാവ്. അലാമി പള്ളിയിലെ ഓഫീസിനു മുന്നിൽ പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡന്റ് പത്മരാജൻ അങ്ങോത്താ
ണ് മൊട്ടയടിച്ചത്. സഹകരണ ബാങ്കിനെതിരെ നേരത്തെ നൽകിയ പരാതിയിൽ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. ഇന്ന് രാവിലെ ബാർബർ
തൊഴിലാളി യുമായെ
ത്തിയാണ് ഓഫീസിനു മുന്നിൽ തലമുണ്ഡനം
 ചെയ്തത് .ഒപ്പം ഏതാനും കോൺഗ്രസ് പ്രവർത്തകരും ഉണ്ടായിരുന്നു .സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുകയാണ് പത്മരാജൻ . ഇദ്ദേഹം ഇന്ന് കാഞ്ഞങ്ങാട്ട് വാർത്ത സമ്മേളനം വിളിച്ചു ചേർക്കുകയും ചെയ്തിരുന്നു. 24 നടക്കുന്ന 
ഹോസ്ദുർഗ്
ബാങ്ക് തിരഞ്ഞെടുപ്പിൽ നാല് വിമത സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത് .
Reactions

Post a Comment

0 Comments