Ticker

6/recent/ticker-posts

കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു മദ്യ ലഹരിയിലായിരുന്ന ഡ്രൈവറും സഹയാത്രികനും കസ്റ്റഡിയിൽ

രാജപുരം:കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു മദ്യ ലഹരിയിലായിരുന്ന കാർഡ്രൈവറെയും സഹയാത്രികനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. കള്ളാർ മുണ്ടോട്ട് ടർഫ് ഗ്രൗണ്ടിന് സമീപം ഇന്നലെ രാത്രിയാണ് അപകടം. കള്ളാർ ഭാഗത്ത് നിന്നും രാജപുരം ഭാഗത്തേക്ക് മദ്യ ലഹരിയിൽ ഡ്രൈവർ ഓടിച്ച് പോവുകയായിരുന്ന കാർ എതിരെ വന്ന ഇന്നോവ കാറിലിടിക്കുകയായിരുന്നു. നാട്ടുകാർ വിവരം നൽകിയതിനെ തുടർന്ന് രാജപുരം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പരിശോധനയിൽ കാർഡ്രൈവറും ഒപ്പമുണ്ടായിരുന്ന യുവാവും മദ്യ ലഹരിയിലാണെന്ന് വ്യക്തമാവുകയായിരുന്നു. രണ്ട് പേരെയും പ്രതി ചേർത്ത് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments