Ticker

6/recent/ticker-posts

ഭാര്യയെ മാനഭംഗപ്പെടുത്തിയ ഭർത്താവിനെതിരെ പൊലീസ് കേസ്

ചിറ്റാരിക്കാൽ :ഭാര്യയെ മാനഭംഗപ്പെടുത്തിയ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. കമ്പല്ലൂർ സ്വദേശിയായ പ്രവാസിക്കെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. മൂന്ന് മക്കളുടെ മാതാവായ യുവതിയുടെ പരാതിയിലാണ് കേസ്. മറ്റ് പുരുഷന്മാർക്ക് മുന്നിൽ ഭർത്താവ് വസ്ത്രങ്ങൾ വലിച്ച് കീറിയതിൽ മാനഹാനിയുണ്ടായെന്ന യുവതിയുടെ പരാതിയിലാണ് കേസ്. ഗൾഫിലായിരുന്ന ഭർത്താവ് അടുത്തിടെ നാട്ടിലെത്തിയ ശേഷം മദ്യപിച്ച് വന്ന് നിരന്തരം മർദ്ദിക്കുന്നതായും പരാതിയിൽ പറഞ്ഞു. മർദ്ദനത്തെ തുടർന്ന് സ്വന്തം വീട്ടിൽ പോയ യുവതിയെ ഭർത്താവ് ഭാര്യ വീട്ടിലെത്തിയും മർദ്ദിച്ചതായി പറയുന്നു. വിവരമറിഞ്ഞ് എസ്.ഐ അരുണിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു.
Reactions

Post a Comment

0 Comments