Ticker

6/recent/ticker-posts

പൊലീസ് സ്റ്റേഷനിൽ എസ്.ഐയെ കയ്യേറ്റം ചെയ്തു

കാസർകോട് : മഞ്ചേശ്വരംപൊലീസ് സ്റ്റേഷനിൽ എസ്.ഐയെ കയ്യേറ്റം ചെയ്തു. യുവാവിനെ അറസ്റ്റ് ചെയ്തു. എസ്.ഐ സി. റൂമേഷിനെയാണ് ഇന്ന് വൈകിട്ട് സ്റ്റേഷനിൽ കയ്യേറ്റം ചെയ്തത്. ബന്തിയോട് അട്ക്കയിലെ ഇബ്രാഹീം ഷാഫി അലിയാണ് 22 അറസ്റ്റിലായത്. ഒരു പരാതിയുമായി ബന്ധപെട്ടാണ് യുവാവിനെ സ്റ്റേഷനിലേക്ക് 
വിളിച്ചു വരുത്തിയത്. ചോദ്യം ചെയ്യുന്നതിനിടെ മറുപടി പറയാൻ മനസില്ലെന്ന് പറഞ്ഞ് എസ്.ഐ യുടെ ഷർട്ടിൽ കുത്തി പിടിച്ച് പിറകോട്ട് തള്ളിയിട്ട തായാണ് പരാതി. തടയാൻ ശ്രമിച്ച സിവിൽ പൊലീസുദ്യോഗസ്ഥന്റെ ഫോൺ തട്ടിയിട്ട തായും പരാതിയുണ്ട്. ഔദ്യോഗിക കൃത്യ നിർവഹണം തടസപെടുത്തിയതിനും കേസെടുത്തു.
Reactions

Post a Comment

0 Comments