കാഞ്ഞങ്ങാട് :കൊതുകിനെ കൊല്ലാൻ ഉപയോഗിക്കുന്ന കീടനാശിനി കഴിച്ച് ഒന്നര വയസുള്ള പെൺകുഞ്ഞ് മരിച്ചു. കല്ലൂരാവി ബാവ നഗറിലെ ജസ യാണ് മരിച്ചത്. രണ്ട് ദിവസം മുൻപ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തിൽ ഓൾ ഔട്ട് കീടനാശിനികഴിക്കുകയായിരുന്നു. ശ്വാസകോശത്തിൽ അണുബാധയുണ്ടായി. ഇന്ന് രാവിലെയാണ് മരണം.
ബാബാ നഗറിലെ അൻഷിഫ യു
ടെയും ആറങ്ങാടി അരയി കാർത്തികയിലെ ജംഷീറിന്റെയും
മകൾ ആണ്ജസാ . വീട്ടിൽ വച്ചാണ്
കൊതുകിനെതിരെയുള്ള ഓൾ ഔട്ട് എന്ന് ദ്രാവം കുട്ടി അറിയാതെ കഴിച്ചത്.
ജംഷീർ,
അൻഷിഫ ദമ്പതികൾക്ക് ഒരു നവജാതശിശു കൂടിയുണ്ട്.
0 Comments