കിടക്ക നിർമ്മാണ യൂണിറ്റ് കെട്ടിടമുൾപ്പെടെ കത്തി നശിച്ചു .വൻ നാശനഷ്ടമുണ്ടായി. ഇളമ്പച്ചിയിൽ പ്രവർത്തിക്കുന്ന പയ്യന്നൂർ ഖാദി ബോർഡിന്റെ കീഴിലുള്ള കിടക്ക നിർമ്മാണ യൂണിറ്റാണ് കത്തിയത്. ഇന്നലെ രാത്രിയുണ്ടായ ശക്തമായ ഇടിമിന്നലിലാണ് തീ പിടിച്ചത്. സാധനങ്ങൾ പൂർണമായും കത്തി നശിച്ചു. മേൽക്കൂര ഉൾപെടെ കെട്ടിടം കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടമുണ്ട്. കണക്കെടുപ്പ് പൂർത്തിയായാൽ മാത്രമെ കൃത്യമായ നഷ്ടം വ്യക്തമാകൂവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
0 Comments