ചെറുവത്തൂർ: ട്രെയിനിൽ നിന്നും തെറിച്ചു വീണ് നഴ്സിംഗ് വിദ്യാർത്ഥിനിക്ക് ഗുരുതര പരിക്ക്.
കരിവെള്ളൂർ സ്വദേശിനിയായ മംഗളൂരുവിലെ നഴ്‌സിംഗ് വിദ്യാർത്ഥിനി അശ്വതി 18 യാണ്
ട്രെയിനിൽ നിന്ന് വീണത്. ഇന്ന് രാവിലെ
യാണ് സംഭവം. മംഗളൂരുവിൽ നിന്ന് പയ്യന്നൂരിലേക്ക് യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിനിൽ വരികയായിരുന്നു . ഉദിനൂർ പൊട്ടച്ചാൽ റെയിൽവേ ഗേറ്റിന് സമീപം ട്രെയിനെത്തിയപ്പോഴാണ് അപകടം.
വാതിൽപടിക്ക് സമീപം നിൽക്കുകയായിരുന്നു അശ്വതി അബദ്ധത്തിൽ തെറിച്ചുവീഴുകയായിരുന്നു. വഴിയാത്രക്കാരാണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്. സമീപത്തുനിന്ന് മൊബൈൽ ലഭിച്ചത് യുവതിയെ തിരിച്ചറിയാൻ സഹായിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ ചികിൽസയിലാണ്.
0 Comments