Ticker

6/recent/ticker-posts

കോട്ടപ്പുറം സംഘർഷം ഐ.എൻ.എൽ-എം. എസ്. എഫ് പ്രവർത്തകർ അറസ്റ്റിൽ

നീലേശ്വരം :കോട്ടപ്പുറം സംഘർഷവുമായി ബന്ധപെട്ട്
 ഐ.എൻ.എൽ-എം. എസ്. എഫ് പ്രവർത്തകർ അറസ്റ്റിൽ . നാല് എം.എസ്.എഫ് പ്രവർത്തകരും മൂന്ന് 
ഐ.എൻ.എൽ പ്രവർത്തകരുമാണ് അറസ്റ്റിലായത്.
 സ്കൂളിൽ എംഎസ്‌എഫിന്റെ വിജയാഹ്ലാദ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടർന്ന് സംഘർഷവും പൊലീസിന്റെ ലാത്തിവീശലും.
 നടന്നു. സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ വിജയാഹ്ലാദ പ്രകടനമാണ് സംഘർഷത്തിൽ കലാശിച്ചത്. കഴിഞ്ഞ ദിവസം ലീഗ് പ്രവർത്തകൻ ഓർച്ച അബ്ദുല്ല അന്തരിച്ചതിനെ തുടർന്നാണ് പ്രകടനം  മാറ്റിയത്. സ്കൂൾ സമീപത്തു നിന്ന് തുടങ്ങിയ പ്രകടനം ഫാറൂഖ് മസ്ജിദ് സമീപത്തേക്ക് നീങ്ങിയപ്പോഴാണ് പൊലീസ് വിലക്കിയത്. പ്രവർത്തകർ മുന്നോട്ടു നീങ്ങിയതോടെ ഉന്തും തള്ളുമുണ്ടായി സംഘർഷമുയർന്നു. പൊലീസ് ലാത്തി വീശി. ഇവിടെ ഐ.എൻ.എൽ പ്രവർത്തകർ സംഘടിച്ചിരുന്നതിനാലാണ് ജാഥ വിലക്കിയതെന്ന് 
പൊലീസ് പറഞ്ഞു. തത്സമയം സ്ഥലത്തുണ്ടായിരുന്ന ജില്ലാ നേതാക്കൾ ഉൾപ്പെടെയുള്ളവർ പ്രവർത്തകരെ നിയന്ത്രിച്ചിരുന്നുവെന്നും പ്രകോപനമില്ലാതെ നീങ്ങിയ പ്രകടനം പൊലീസ് തടഞ്ഞ് മന:പൂർവം സംഘർഷം ഉണ്ടാക്കിയതായി എംഎസ്എഫ്, ഐയുഎംഎൽ നേതാക്കളും കുറ്റപ്പെടുത്തി.
പ്രകടനത്തിന്‌ നീലേശ്വരം പോലീസ് അനുമതി നൽകാത്തതിനെ തുടർന്ന് കാസർകോട് എംഎൽഎ എൻ.എ.നെല്ലിക്കുന്ന് മുഖാന്തിരം ഡിവൈഎസ്പിയുടെ അനുമതിയോടെ നടത്തിയ പ്രകടനമാണ്  തടഞ്ഞതെന്ന് എംഎസ്എഫ്, ഐയുഎം എൽ കേന്ദ്രങ്ങളും വ്യാഴാഴ്ച അനുമതി നൽകിയ പ്രകടനം വെള്ളിയാഴ്ചയാണ് നടത്തിയതെന്ന് നീലേശ്വരം 
പൊലീസും പറഞ്ഞു. പൊലീസ് വിലക്ക് ലംഘിച്ച് പ്രകടനം നടത്തിയതിനും ഔദ്യോഗി കൃത്യ നിർവഹണത്തിന് തടസമുണ്ടാക്കിയതിന് നേരിട്ട് എം.എസ്.എഫ് പ്രവർത്തകരെ പ്രതിേ ചേർത്ത് പൊലീസ് കേസെടുത്തു. അറസ്റ്റിലായവർക്ക് പുറമെ 93 പ്രവർത്തകർക്കെതിരെ കൂടി കേസെടുത്തു. മുൻ കരുതലെന്ന നിലയിലാണ്  ഐ.എൻ.എൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ മാരായ മധുസൂദനൻ , രഞ്ജിത്തിന്റെയും നേതൃത്വത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്.
Reactions

Post a Comment

0 Comments