നീലേശ്വരം : മടിക്കൈ അടുക്കത്ത് പറമ്പിൽ അടച്ചിട്ട വീടിന്റെ വാതിൽ തകർത്ത് 20000 രൂപ കവർച്ച ചെയ്ത പ്രതി അറസ്റ്റിൽ .
സോമ ചന്ദ്രന്റെ വീട്ടിൽകവർച്ച നടത്തിയ പ്രതിയാണ് പിടിയിലായത്. നിരവധി സ്ഥലങ്ങളിൽ കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്‌ടാവ്
കന്യാകുമാരി നെല്ലൂർ കോണം സ്വദേശി രാജൻ എന്ന അണ്ണാച്ചി രാജുവി 48നെയാണ് പയ്യന്നൂർ എസ്.ഐയും സംഘവും മേട്ടുപാളയത്തു വച്ച് അറസ്റ്റ് ചെയ്തത്. അടുത്തിടെ പയ്യന്നൂർ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു സമീപത്തെ വിഘനേശിന്റെ വീട്ടിൽ നടത്തിയ കവർച്ച കേസിലാണ് അറസ്റ്റ്. ഈ മാസം 6 ന്
രാത്രിയിലായിരുന്നു മടിക്കൈയിൽ കവർച്ച നടന്നത് . സഹോദരൻ വീട്ടിലെത്തിയ സമയത്താണ്
കവർച്ച വിവരം അറിയുന്നത്. സഹോദരൻ പി.രാജേഷ് നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് എസ്.ഐ മധുസൂദനൻ മടിക്കൈ
വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു. സോമ ചന്ദ്രനും കുടുംബവും ഗൾഫിലാണ്.
വാതിലുകളും സെൽ ഫുകളടക്കം കുത്തി പൊളിച്ച് നശിപ്പിച്ചിരുന്നു. കവർച്ചക്ക് ഉപയോഗിച്ച
തൂമ്പ കിടപ്പ് മുറിയിൽ കാണപ്പെട്ടിരുന്നു വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി നടത്തി നടത്തി ശേഖരിച്ചതെളിവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നിരവധി കവർച്ചാ കേസിൽ പ്രതിയായ തിനാൽ പ്രതിയെ എളുപ്പം കണ്ടെത്താനായി. പ്രതികസ്റ്റഡിയിൽ വാങ്ങുമെന്ന് നീലേശ്വരം പൊലീസ് ഉത്തര മലബാറിനോട് പറഞ്ഞു. പയ്യന്നൂരിൽ നടന്ന കവർച്ചയിലാണ് പ്രതിയെ ഇന്ന് അറസ്റ്റ് ചെയ്തത്. നീലേശ്വരം എസ്.ഐ വിനോദ് പയ്യന്നൂരിലെത്തി പ്രതിയെ ചോദ്യം ചെയ്യും.
0 Comments