Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ പിന്നോട്ട് നടന്ന് പ്രതിഷേധ സമരം

കാഞ്ഞങ്ങാട് . ജില്ല രൂപീകരിച്ചു 39 വർഷം പിന്നിടുമ്പോഴും ആരോഗ്യ മേഖല പിന്നോക്കം നിൽക്കുന്നതിൽ പ്രതിഷേധിച്ച്  എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ 39 കറുത്ത വസ്ത്ര ധാരികളായ വോളൻ്റിയർമാർ പ്ലകാർഡുകളുമായി പിറകോട്ട് നടന്ന് പ്രതിഷേധിച്ചു. ശ്രീനാഥ് ശശി, അഹമ്മദ് കിർമാണി,നാസർ ചെർക്കളം,പ്രീത സുധീഷ്, ഉമ്മുഹലീമ, സുമിത നിലേശ്വരം എന്നിവർ നേതൃത്വം നൽകി.
ഇവിടെ ജനാധിപത്യമല്ല ഞാനാധി പത്യമാണ് നടക്കുന്നതെന്ന് തുടർന്ന് നടന്ന പൊതു യോഗം ഉദ്ഘാടനം ചെയ്ത്  സാമൂഹ്യ പ്രവർത്തക ദയാബായി പറഞ്ഞു.
യോഗത്തിൽ എയിംസ് കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് സി.യൂസഫ് ഹാജി, പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പദ്മരാജൻ ഐങ്ങോത്ത്, നാഷണൽ പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് സാലിം ബേക്കൽ, സാമൂഹ്യ പ്രവർത്തകരായ സൂര്യനാരായണ ഭട്ട്, അശോക്‌കുമാർ, സരോജിനി, ഹക്കീം ബേക്കൽ, ആൻ്റണി കൊളിച്ചാൽ, ശശികുമാർ, ഫൈസൽ ചേരക്കാടത്ത് പ്രസംഗിച്ചു. ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് സ്വാഗതവും ട്രഷർ സലീം സന്ദേശം ചൗക്കി നന്ദി പറഞ്ഞു.

പടം :എയിംസ് കാസർകോട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ടൗണിൽ പിന്നോട്ട് നടന്ന് പ്രതിഷേധിക്കുന്നു.

Reactions

Post a Comment

0 Comments