Ticker

6/recent/ticker-posts

കാറിൽ കടത്തിയ 10 കിലോ കഞ്ചാവുമായി 24 കാരൻ അറസ്റ്റിൽ

കാസർകോട്:കാറിൽകടത്തി
കൊണ്ട് വന്ന 10.240 കിലോഗ്രാം കഞ്ചാവുമായി
 24 കാരൻ പിടിയിൽ. മുളിയാർ
പൊവ്വൽ
 എൻ .അബൂബകർ ശാൻഫർ  ആണ് അറസ്റ്റിലായത്. വ്യാഴാഴ്‌ച വൈകീട്ട് 5 ന്  തളങ്കര പഴയ ഹാർബറിന് സമീപത്ത് നിന്നു മാണ് കാറിൽ കടത്തി
കൊണ്ട് പോവുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. 
കാസർകോട്  ഇൻസ്പെക്ടർ പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്. നാല് പൊതികളിലായി കാറിനുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു. കാറും കഞ്ചാവും കസ്റ്റഡിയിലെടുത്തു.എസ.ഐ പി. മധുസൂദനൻ, എ.എസ്.ഐ ടി . രാമചന്ദ്രൻ, എസ്. സി. പി. ഒ മാരായ എൻ. വി .രഘു, കെ .ജിനചന്ദ്രൻ, ശ്രീജേഷ്, ഉണ്ണി എന്നിവർ   പരിശോധനയിലുണ്ടായിരുന്നു.
Reactions

Post a Comment

0 Comments