കാഞ്ഞങ്ങാട് :മര വടി ജനാല വഴി അകത്തേക്ക് ഇട്ട് നാലര പവൻ സ്വർണാഭരണവും പണവും കവർന്നു. ചിത്താരി ചേറ്റു കുണ്ടിലെ ഒ. രമ്യയുടെ വീട്ടിലാണ് കവർച്ച നടന്നത്. രമ്യയുടെ അമ്മയുടെ ആഭരണവും 1500 രൂപയുമാണ് കവർന്നത്. കിടപ്പ് മുറിയിലെ സ്റ്റേഡി ടേബിളിന് മുകളിൽ വെച്ചിരുന്ന ഹാൻ ബാഗിൽ സൂക്ഷിച്ചതായിരുന്നു സ്വർണവും പണവും . ജനാല വഴി മരവടി ഉപയോഗിച്ച് ബാഗ് ഉൾപ്പെടെ കവരുകയായിരുന്നു. മാലയും മോതിരവുമാണ് നഷ്ടപ്പെട്ടത്. ഇന്ന് പുലർച്ചെയാണ് സംഭവം. ബേക്കൽ പൊലീസ് കേസെടുത്തു.
0 Comments