കാസര്‍കോട് :ജില്ലയില്‍ റിപ്പബ്ലിക് ദിന പരേഡില്‍ രാവിലെ ഒന്‍പതിന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദു പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. റിപ്പബ്ലിക് ദിന സന്ദേശം നൽകി. സമൂഹത്തിൽ അരിക്കുവൽക്കരിക്കപ്പെട്ടവരെ മുൻ നിരയിലെത്തിക്കാൻ മുൻഗണന നൽകുമെന്ന് സാമൂഹിക നീതി ഉന്നത വിദ്യാഭ്യാസ വകുപ്പ്മന്ത്രി ആർ. ബിന്ദു പറഞ്ഞു.സമൂഹത്തിൽ അരികിൽവൽക്കരിക്കപ്പെട്ട പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾ ഭിന്നശേഷിക്കാർ വയോജനങ്ങൾ തുടങ്ങി അരികു വൽക്കരിക്കപ്പെട്ടവരുടെ
അവകാശ സംരക്ഷണത്തിന് പ്രതിജ്ഞ എടുക്കണമെന്ന് മന്ത്രി പറഞ്ഞു
ഭരണഘടന ഉറപ്പ് നൽകുന്ന മൂല്യങ്ങൾ കാത്തുസൂക്ഷിക്കണം.
ജില്ലാ കലക്ടർ കെ ഇമ്പശേഖർ ജില്ലാ പോലീസ് മേധാവി പി. ബിജോയി എന്നിവരും സല്യൂട്ട് സ്വീകരിച്ചു രാജ്മോഹൻ ഉണ്ണിത്താൻ എം പി
എം എൽ എ മാരായ എ കെ എം അഷറഫ് എൻ എ നെല്ലിക്കുന്ന് സി എച്ച് കുഞ്ഞമ്പു ഇ ചന്ദ്രശേഖരൻ എം. രാജഗോപാലൻ
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ വിശിഷ്ട
അതിഥികളായിരുന്നു
എ ഡി എം കെ. നവീൻ ബാബു
അസി കലക്ടർ ദിലീപ് കൈനിക്കര ആർ ഡി ഒ അതുൽ സ്വാമിനാഥ് തുടങ്ങിയവർ പങ്കെടുത്തു
കാസര്‍കോട് ജില്ല ആസ്ഥാനത്ത് വിദ്യാനഗര്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ വര്‍ണ്ണാഭമായ ആഘോഷ പരിപാടികൾ നടന്നു
.
. ജില്ലാ സായുധ പോലീസ്,
ലോക്കല്‍ പോലീസ്, വനിത പൊലീസ്, എക്‌സൈസ്, സീനിയര്‍ ഡിവിഷന്‍ എന്‍.സി.സി കാസര്‍കോട് ഗവണ്‍മെന്റ് കോളേജ്, സിനിയര്‍ ഡിവിഷന്‍ എന്‍.സി.സി നെഹ്രു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് കാഞ്ഞങ്ങാട്, ബാന്റ് സെറ്റ് ജവഹര്‍ നവോദയ വിദ്യാലയ പെരിയ, ബാന്റ് സെറ്റ് ജയ്മാത സീനിയര്‍ സെക്കന്ററി സ്‌കൂള്‍ ഉളിയത്തടുക്ക,
,തന്‍ബീഹുല്‍ ഇസ്ലാം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നായന്‍മാര്‍മൂല, ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോള്‍ ഗേള്‍സ്, ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പെരിയ, വി.പി.പി.എം.കെ.പി.എസ്.ജി.എച്ച്.എച്ച്.എസ് തൃക്കരിപ്പൂര്‍ എന്നീ വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ്, പെരിയ ജവഹര്‍നവോദയ വിദ്യാലയം ജൂനിയര്‍ എന്‍.സി.സി, ജയ്മാതാ സീനിയര്‍ സെക്കണ്ടറി സ്‌കൂള്‍ ഉളിയത്തടുക്ക സ്‌കൗട്ട് ആന്റ് ഗൈഡ്, ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കാഞ്ഞങ്ങാട്, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചായ്യോത്ത്, രാജാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ നീലേശ്വരം, ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചെമ്മനാട്എന്നീ വിദ്യാലയങ്ങളിലെ എന്‍.സി.സി, ടീം കേരള ജില്ലാ യുവജന കേന്ദ്രം കാസര്‍കോട്് എന്നിവ പരേഡിന്റെ ഭാഗമായി
രാവിലെ 7.30ന് പ്ലാറ്റൂണുകള്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ അണിനിരന്നു. പരേഡിന് ശേഷം എം.സി.ആര്‍.സി പെരിയ ജില്ലാ ഭരണകൂടത്തിന്റെ ഐലീഡ് പദ്ധതിയുമായി ചേര്‍ന്ന് ടാ ബ്ലോയും അവതരിപ്പിച്ചു കോഹിന്നൂര്‍ പബ്ലിക് സ്‌കൂള്‍ കുമ്പള അവതരിപ്പിക്കുന്ന ഡിസ്‌പ്ലേയും നടന്നു.
കാഞ്ഞങ്ങാട്:രാജ്യത്തിൻ്റെ75 - മത് റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി അജാനൂർ കടപ്പുറം മഅ്ദനുൽ ഉലൂം മദ്റസ അങ്കണത്തിൽ ജമാഅത്ത് പ്രസിഡൻ്റ് എ. ഹമീദ് ഹാജി ദേശീയ പതാക ഉയർത്തി. സ്വതന്ത്ര ഇന്ത്യയുടെ ഭരണ ഘടന അനുധാവനം ചെയ്യുന്ന മതേതര സ്വഭാവം പുലർന്നു കാണാനുള്ള പ്രത്യാശ പ്രകടപ്പിച്ചും ഫാസിസ്റ്റ് ശക്തികളുടെ നീക്കങ്ങളെ ഉന്മൂലനം ചെയ്യാൻ പരസ്പരം കൈക്കോർക്കണമെന്ന് എ.ഹമീദ് ഹാജി റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. ഖത്തീബ് അശ്റഫ് ദാരിമി പ്രാർത്ഥന നിർവ്വഹിച്ചു.
ജമാഅത്ത് സെക്രട്ടറി പാലായി അബ്ബാസ് ഹാജി , കെ സി ഹംസ ഹാജി , റസാഖ് പനത്തടി ,അബ്ദുൽ ഖാദർ പാലക്കി, മുനീർ നീലേശ്വരം, മൊയ്തു,തുടങ്ങിയവർ പങ്കെടുത്തു.മദ്രസ വിദ്യാർത്ഥികൾ മധുര പലഹാരങ്ങളും വിതരണം ചെയ്തു.
0 Comments