കാസർകോട് :കാസർകോട്ടേക്ക് കൈമാറാൻ കൊണ്ട് വന്ന 13 ലക്ഷത്തിലേറെ രൂപ ഇന്ത്യൻ മൂല്യമുള്ള സൗദി റിയാൽ പിടികൂടി. മലപ്പുറം കൊണ്ടോട്ടി നിദിയിരിപ്പിലെ അബൂബക്കർ സിദ്ദീഖിൽ 47 നിന്നു മാണ് കാസർകോട് എസ്.ഐ കെ.പി. വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സൗദി റിയാൽ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി പി.ബിജോയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ഇന്ന് രാത്രി ചക്കര ബസാർ റോഡരികിൽ നിന്നു മാണ് സിദ്ദീഖിൽ നിന്നും 1324800 ഇന്ത്യൻ രൂപ കണക്കാക്കുന്ന 500 ന്റെ 120 റിയാലിന്റെ നോട്ടു കളാണ് പിടികൂടിയത്.
325 00ഇന്ത്യൻ രൂപയും പിടികൂടി. രേഖകളില്ലാത്ത വിദേശ
നോട്ട് കാസർകോട്ട് കൈമാറാൻ കൊണ്ട് വന്നതാണെന്ന് കരുതുന്നതായി പൊലീസ് ഉത്തര മലബാറിനോട് പറഞ്ഞു. സീനിയർ സിവിൽ ഓഫീസർ
കെ.പ്രദീപ്,
ഡ്രൈവർസനീഷ് ജോസഫ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു. യുവാവിന്റെ പേരിൽ കേസെടുത്തു.
0 Comments