Ticker

6/recent/ticker-posts

ട്രെയിൻ നീങ്ങുന്നതിനിടെ ഇറങ്ങിയ യുവതിക്ക് തെറിച്ചു വീണ് പരിക്ക്

കാഞ്ഞങ്ങാട്: ട്രെയിൻ നീങ്ങുന്നതിനിടെ ഇറങ്ങിയ യുവതിക്ക്പ്ലാറ്റ് ഫോമിലേക്ക് തെറിച്ചു വീണ് പരിക്ക്.
 ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിലാണ് അപകടം.പുല്ലൂർ പെരളത്തെ അബിത (27)യ്ക്കാണ് പരുക്കേറ്റത്. കണ്ണൂരിൽ നിന്നും കാഞ്ഞങ്ങാട്ടേയ്ക്ക് വരികയായിരുന്നു. ഉറങ്ങിയതിനാൽ സ്റ്റേഷനിൽ എത്തിയതറിഞ്ഞിരുന്നില്ല.  ട്രെയിൻ നീങ്ങുന്നതിനിടെ ചാടിയി റങ്ങുകയായിരുന്നു. സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. വിവരമറിഞ്ഞ് അഗ്നിരക്ഷാസേന റെയിൽവേ സ്റ്റേഷനിലെത്തിയിരുന്നു. ഇതിനിടയിൽ മറ്റ് യാത്രക്കാർ ആശുപത്രിയിലെത്തിച്ചിരുന്നു.
പിന്നീട് പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം ആശുപത്രി വിട്ടു.
Reactions

Post a Comment

0 Comments