Ticker

6/recent/ticker-posts

പൊലീസിനും സർക്കാറിനും എതിരെ പ്രകോപനപരമായ മുദ്രാവാക്യം 150 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്

കാഞ്ഞങ്ങാട് : സംഘർഷമുണ്ടാക്കി
ആർ.ഡി.ഒ ഓഫീസിലേക്ക് മാർച്ച് നടത്തിയ 150 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് കാർത്തികേയൻ ഉൾപ്പെടെ യുള്ളവർ ക്കെതിരെയാണ് ഹോസ് ദുർഗ്  പൊലീസ് കേസെടുത്തത്. സർക്കാറിനും പൊലീസിനും എതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിക്കുകയും പൂർണമായി ഗതാഗതം സ്തംഭിപ്പിക്കുകയും പൊലീസ് ആജ്ഞ ലംഘിച്ചതിനുമാണ് കേസ്. സംഘർഷത്തിനിടെ രണ്ട് പൊലീസുകാർക്ക് പരിക്കേൽപ്പിച്ചതായും എഫ്.ഐ.ആറിൽ ഉണ്ട് . കാർത്തികേയനു പുറമെ ഉനൈസ് ബേഡകം, സോണിയ കെ തോമസ്, ഷിബിൻ ഉപ്പിലി കൈ,ബി.പി. പ്രദീപ് കുമാർ , രാജേഷ് പള്ളിക്കര, പ്രവാസ് ഉണ്ണിയാടൻ, ദീപു കല്യോട്ട് , അഭിലാഷ് ടി. ആർ അദൂർ , രതീഷ് കാട്ടുമാടം, എച്ച്.ആർ . വിനീത്, രാജേഷ് തമ്പാൻ, ആബിദ് എടച്ചാക്കൈ, ഗിരീഷ് കൃഷ്ണ, റാഫി ആദൂർ , അക്ഷയ കെ ബാലൻ, ശ്രീ നന്ത്
ബദിയഡുക്ക എന്നിവർക്കെതിരെയാണ് കേസ്. കണ്ടാലറിയാവുന്ന മറ്റുള്ളവർക്കെതിരെയുമാണ് കേസ്.
Reactions

Post a Comment

0 Comments