Ticker

6/recent/ticker-posts

യുവാക്കൾക്ക് നേരെ അക്രമം അഞ്ച് പേർക്ക് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്:പെരിയാട്ടടുക്കത്ത് യുവാക്കളെ അഞ്ചംഗ സംഘം ആക്രമിച്ച.ചെരുമ്പ ഹൗസിൽ എം.എ. അബ്ദുൽ റഹീം 37, പെരിയാട്ടടുക്കം സിറാജുദ്ദീൻ മൻസിലിലെ ബർഹനുദ്ദീൻ  27, റഷീദ് മൻസിലിലെ കെ.റഷീദ്  23,ജിൻ ഹൗസിലെ റാഷിദ് 18, ബിസ്മില്ല മൻസിലിലെ യാസർ അറാഫത്ത് 25 എന്നിവർക്കാണ് പരുക്കേറ്റത്. അബ്ദുറഹീമിനെ കല്ലുകൊണ്ട് ഇടിച്ചും വടികൊണ്ടും മാരകായുധങ്ങൾ കൊണ്ട് അടിച്ചും പരുക്കേൽപ്പിച്ചതായാണ് പരാതി. മറ്റുള്ളവരെ കല്ലെറിഞ്ഞ് പരുക്കേൽപ്പിക്കുകയായിരുന്നു വെന്നും പരാതിയുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കുണിയയിലെ ഫസലു,ഷാക്കിർ,ആയങ്കടവിലെ അബ്ദുല്ല, കുണിയയിലെ സിനാൻ,ജംഷീർ എന്നിവർക്കെതിരെ ബേക്കൽ പൊലിസ് നരഹത്യാ ശ്രമത്തിന്
 കേസെടുത്തു.
Reactions

Post a Comment

0 Comments