Ticker

6/recent/ticker-posts

17 പൊലീസ് സ്റ്റേഷനുകളിൽ കേസുള്ള അന്തർ സംസ്ഥാന മോഷ്ടാവ് കാഞ്ഞങ്ങാട്ട് അറസ്റ്റിൽ

കാഞ്ഞങ്ങാട് :അന്തർ സംസ്ഥാന മോഷ്ടാവ് കാഞ്ഞങ്ങാട് അറസ്റ്റിൽ .
കേരളത്തിലും കർണാടകത്തിലുമാ
യി നിരവധി മോഷണ കേസുകളിൽ പ്രതിയായ തൃശൂർ ആമ്പല്ലൂർ കൊയിലി പറമ്പിൽ പി.
ഷിബു  52 വിനെയാണ് കാഞ്ഞങ്ങാട് ഡി.
വൈ.എസ്.പി പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ 
പൊലീസ്  അറസ്റ്റ് ചെയ്തത്. കർണാടകയിൽ  മോഷണ കേസിൽ ഉൾപ്പെട്ട് ജയിലിൽ കഴിയുകയായിരുന്ന ഷിബു  കഴിഞ്ഞ നവംബർ 16 ന് ജയിൽ മോചിതനായി. തുടർന്ന് വിവിധ ജില്ലകളിൽ വീണ്ടും മോഷണ നടത്തി.  കഴിഞ്ഞ 6 ന് ചന്തേര
പൊലീസ് സ്റ്റേഷൻ പരിധിയിൽ കുട്ടമത്ത്  വീട്ടിൽ കവർച്ച നടത്തി.
കൂട്ട് പ്രതിയായ ഷിബിലി ക്കൊപ്പം മോഷണം നടത്തി. ഷിബിലിനെ 
പൊലീസ് പിടിയിലായിരുന്നു. ഷിബുവിനെ പിടികൂടാൻ ജില്ലാ 
പൊലീസ് മേധാവി പി. ബിജോയ്‌ നിർദ്ദേശ നൽകിയതിനെ തുടർന്ന് ഡി.
വൈ.എസ്.പി
 പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ  എസ്.ഐ പ്രദീപൻ, അബുബക്കർ കല്ലായി സിവിൽ  ഓഫീസർ മാരായ ജിനേഷ്, ഷജീഷ്, ശിവകുമാർ എന്നിവർ ചേർന്ന അന്വേഷണ സംഘം രൂപീകരിച്ചു ഷിബുവിനെ അറസ്റ്റ് ചെയ്യുക യായിരുന്നു. ജയിലിൽ നിന്നും ഇറങ്ങിയതിന് ശേഷം പഴയങ്ങാടി, തലശ്ശേരി. മാഹി  ഭാഗങ്ങളിൽ മോഷണം നടത്തിയതായി വെളിവായി.ഷിബുവിന് കർണാടകയിൽ  സുള്ള്യ, ഉഡുപ്പി  സ്റ്റേഷൻ,, ഹോസ്ദുർഗ്,  ബേക്കൽ ചന്തേര, കണ്ണൂർ,വളപട്ടണം, തളിപ്പറമ്പ്, മട്ടന്നൂർ, ധർമടം ,കോഴിക്കോട്, ബാലുശ്ശേരി, പേരാമ്പ്ര,തൊട്ടിൽപ്പാലം, കുറ്റ്യാടി,പനമരം പാലക്കാട്‌ നോർത്ത് എന്നി 
 സ്റ്റേഷനുകളിൽ നേരത്തെ മോഷണ കേസുകൾ ഉണ്ട് .
Reactions

Post a Comment

0 Comments