കാസർകോട് :വീട്ടിൽ നിന്നും പോയ
ശേഷം 17 വയസുകാരിയെ കാണാതായി. ചേവാർ മാണിത്തടുക്കയിലെ വീട്ടിൽ നിന്നും പോയ പെൺകുട്ടിയെയാണ് കാണാതായത്. ബന്ധു വീട്ടിൽ താമസിക്കുന്ന പെൺകുട്ടി 15 ന് രാവിലെ വീട്ടിൽ നിന്നും പുറത്തേക്ക് പോയതായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിക്കാത്ത കുട്ടിയായതിനാൽ പൊലീസിന് ഒരു വിവരവും ലഭിച്ചിട്ടില്ല. കുമ്പള പൊലീസ് കേസെടുത്തു.
0 Comments