Ticker

6/recent/ticker-posts

ഒന്നര വയസുകാരന് തെരുവ് പട്ടിയുടെ ആക്രമണത്തിൽ ഗുരുതരം 4 പേർക്ക് കൂടി കടിയേറ്റു

ചെറുവത്തൂർ: പടന്നയിൽ തെരുവ് പട്ടിയുടെ ആക്രമണത്തിൽ പിഞ്ചുകുഞ്ഞടക്കം അഞ്ച് പേർക്ക് കടിയേറ്റു. പടന്ന വടക്കേപ്പുറം ജുമാ മസ്‌ജിദിന് സമീപം താമസിക്കുന്ന സുലൈമാൻ്റെ ഒന്നര വയസ്സുള്ള  മ കൻ ബഷീറിന്
വീട്ടിന് മുന്നിൽ കളിച്ച് കൊണ്ടിരി
ക്കേയാണ് കടിയേറ്റത്. വീട്ടുകാരുടെ മുന്നിൽ വെച്ചാണ് ഇന്നലെ വൈകീട്ട് നായുടെ ആക്രമണമുണ്ടായത്. സാരമായി പരിക്കേറ്റ കുഞ്ഞിനെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പടന്ന മൂസഹാജി മുക്കിൽ ഓട്ടോ സ്റ്റാൻഡിൽ വെച്ച് ഹൈസ്കൂളിന് സമീപത്തെ മിസ്രിയക്ക് 51കടിയേറ്റു. ഇവരെ കാഞ്ഞങ്ങാട് ജില്ല ആശുപ ത്രിയിയിൽ പ്രവേശിപ്പിച്ചു. പടന്ന കാന്തിലോട്ട്, മാട്ടുമ്മൽ എന്നിവിടങ്ങളിൽ കുട്ടികൾ നായയുടെ ആക്രമണത്തിന് ഇരയായി . വീട്ടിൽ വളർ ത്തുന്ന കോഴികൾക്കും വളർത്ത് മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. പ്രസവിച്ച് കിടന്നിരുന്ന നായയുടെ കുട്ടിയെ ആരോ കൊണ്ട് പോയി പുഴ വക്കിൽ ഉപേക്ഷിച്ചിരുന്നു. കുട്ടിയെ തിരഞ്ഞ് നടക്കുന്ന നായയാവാം ആ ക്രമണം നടത്തിയതെന്ന് കരുതുന്നതായി
പ്രദേശത്തെ ചിലർ ഉത്തര മലബാറിനോട് പറഞ്ഞു.
Reactions

Post a Comment

0 Comments