Ticker

6/recent/ticker-posts

ഭാര്യയെ വധിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ വ്യാജ പാസ്പോർട്ട് കേസിലെ പ്രതി 18 വർഷങ്ങൾക്ക് ശേഷം അറസ്റ്റിൽ

കാസർകോട് :ഭാര്യയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ . വ്യാജ പാസ്പോർട്ട് കേസിലെ പ്രതിയെ 18 വർഷങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളെയും കാസർകോട്ട ടൗൺ എസ്.ഐ വിനോദ് കുമാർ ഇന്ന് രാവിലെ ഒളിവിൽ കഴിഞ്ഞ സ്ഥലത്ത് നിന്നു മാണ് അറസ്റ്റ് ചെയ്തത്. നുള്ളിപ്പാടിയിലെ എൻ. മണി 40 യെയാണ് ഭാര്യയെ തലക്കടിച്ച് നരഹത്യാ ശ്രമത്തിനിരയാക്കിയ കേസിൽ വാറന്റ് പ്രകാരം പിടികൂടിയത്. എട്ടോളം കേസുകളിൽ പ്രതിയായ ആളാണ് മണിയെന്ന് പൊലീസ് പറഞ്ഞു. വ്യാജ പാസ്പോർട്ട് കേസിൽ 18 വർഷമായി പൊലീസ് തിരയുന്ന പ്രതി മധൂരിലെ കെ.എം ഷൗക്കത്താണ് 45 പിടിയിലായത് . വാറന്റ് പ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. പൊലീസുകാരായ ഗുരു രാജ് , സുകുമാരനും പ്രതികളെ പിടികൂടാനുണ്ടായിരുന്നു.
Reactions

Post a Comment

0 Comments