കാഞ്ഞങ്ങാട് :ഡ്രൈവിംഗ് സ്കൂളിലേക്ക് പോയ 18 വയസുകാരിയെ കാണാതായ തായി പരാതി. ചെമ്മട്ടം വയൽ സ്വദേശിനിയായ യുവതിയെയാണ് കാണാതായത്. കാഞ്ഞങ്ങാട് ടി.ബി റോഡിലുള്ള ഡ്രൈവിംഗ് സ്കൂളിലേക്കെന്ന് പറഞ്ഞ് പോയതായിരുന്നു. ഉച്ചക്കാണ് പോയത്. രാത്രി വൈകിയിട്ടും തിരിച്ചെത്താത്തതിനാൽ ബന്ധുക്കൾ പരാതി നൽകിയതിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
0 Comments