Ticker

6/recent/ticker-posts

കെ.മൊയ്തീൻകോയ ഗുരുക്കൾ അനുസ്മരണം നടത്തി

കാഞ്ഞങ്ങാട് :
കേരള ആയുർവ്വേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ  ജില്ലാ കമ്മിറ്റിയുടെയും, കാഞ്ഞങ്ങാട് അതിഞ്ഞാൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ കെ.മൊയ്തീൻകോയ ഗുരുക്കൾ അനുസ്മരണം അതിഞ്ഞാൽ ശാഫി ദഫാ. ഖാന പരിസരത്ത് സംഘടിപ്പിച്ചു.അതിഞ്ഞാൽ ജമാ അത്ത് ഖത്തീബ് അബ്ദുൾ ഖാദർ അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തി. കെ. എ .പി .എഫ്  ജില്ലാ പ്രസിഡന്റ് പി.കെ.ചന്ദ്രൻ വൈദ്യർ അധ്യ
ക്ഷത വഹിച്ചു. ശാഫി ദഫാ ഖാന ഡോ: ബഷീർ സ്വാഗതം പറഞ്ഞു. ലേറ്റസ്റ്റ് പത്രാധി പർ അരവിന്ദൻ മാണിക്കോത്ത്, കെ .എ .പി .എഫ് ജില്ലാ സെക്രട്ടറി കൃഷ്ണപ്രസാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി അജാനൂർ യൂണിറ്റ് ട്രഷറർ ഹനീഫ , മുഹമ്മദ് അസ് ലം, പി.കെ.കണ്ണൻ, പി.എം. ഫാറുഖ് ഹാജി, പി.എം.ശുക്കൂർ, സി.എച്ച്.സുലൈമാൻ, തെരുവത്ത് മുസ ഹാജി, സെബാസ്റ്റ്യൻ ജോർജ്, ഡോ: അബൂബക്കർ ,കോയാ പള്ളി ഇമാം കരീം ഉസ്താദ് ,കോയാ പളളി സെക്രട്ടറി ഹന്ന അഷ്റഫ് ,പാലാട്ട് ഹൂസൈൻ ,ജയിൻ പി വർഗ്ഗീസ്  അനുസ്മരിച്ച് സംസാരിച്ചു.
പടം :

കേരള ആയുർവ്വേദ പാരമ്പര്യ വൈദ്യ ഫെഡറേഷൻ  ജില്ലാ കമ്മിറ്റിയുടെയും,  അതിഞ്ഞാൽ പൗരാവലിയുടെ ആഭിമുഖ്യത്തിൽ കെ.മൊയ്തീൻകോയ ഗുരുക്കൾ അനുസ്മരണത്തിൽ
അതിഞ്ഞാൽ ജമാ അത്ത് ഖത്തീബ് അബ്ദുൾ ഖാദർ അസ്ഹരി അനുസ്മരണ പ്രഭാഷണം നടത്തുന്നു.

Reactions

Post a Comment

0 Comments