Ticker

6/recent/ticker-posts

250 കുടുംബങ്ങൾക്ക് സൗജന്യമായി കട്ടിലുകൾ നൽകി കാഞ്ഞങ്ങാട് നഗരസഭ

കാഞ്ഞങ്ങാട്:250 കുടുംബങ്ങൾക്ക് സൗജന്യമായി കട്ടിലുകൾ വിതരണം ചെയ്ത് കാഞ്ഞങ്ങാട് നഗരസഭ.
വയോജനങ്ങൾക്ക്  ക്ഷേമ പദ്ധതികൾ ഊർജ്ജിതമാക്കിയാണ് നഗരസഭ .2023-24 വാർഷികപദ്ധതിയുടെ ഭാഗമായി43 വാർഡുകളിലെ
കുടുംബങ്ങൾക്ക്
കട്ടിലുകൾ വിതരണം ചെയ്തത്.
  മൂന്നു വർഷത്തിനുള്ളിൽ  750 കട്ടിലുകൾ സൗ
ജന്യമായി വിതരണം ചെയ്തു .ആലാമി പള്ളി ബസ് സ്റ്റാൻഡിൽ നടന്ന പരിപാടി
നഗരസഭചെയർപേഴ്സൺ കെ. വി. സുജാത ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻഅഹമ്മദ് അലി അധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻബിൽ ടെക് അബ്ദുള്ള,
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ലത,ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺകെ. വി. സരസ്വതി,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.അനീശൻ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺപ്രഭാവതി,കൗൺസിലർമാരായസെവൻസ്റ്റാർ അബ്ദുൽ റഹിമാൻ, ,കുസുമഹെഗ് ഡെ സംസാരിച്ചു.നഗരസഭ സെക്രട്ടറി എൻ.മനോജ്,സ്വാഗതവുംകുടുംബശ്രീ മെമ്പർ സെക്രട്ടറി  എൻ. വി. ദിവാകരൻ നന്ദി പറഞ്ഞു.
Reactions

Post a Comment

0 Comments