Ticker

6/recent/ticker-posts

കർണാടകയില്‍ പടക്കശാലയില്‍ ഉഗ്ര സ്ഫോടനം രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 3 മരണം 6 പേർക്ക് പരിക്ക്

മംഗ്ളുരു :കർണാടകയിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തില്‍ മുന്നുപേർ മരിച്ചു. ദക്ഷിണ കന്നഡ ജില്ലയിലെ ബെൽത്തങ്കടിയിൽ പടക്ക നിർമാണ ശാലയിലാണ് സ്ഫോടനം ഉണ്ടായിരിക്കുന്നത്. മരണപ്പെട്ടവരില്‍ രണ്ട് പേർ മലയാളികളാണ്. മലയാളികളായ സ്വാമി 55, വർഗീസ് 68 എന്നിവരും ഹസൻ സ്വദേശിയായ ചേതൻ 25 ആണ് മരിച്ചത്.ആറുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ രണ്ട് പേർ മലയാളികളാണ്. വേനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതി ചെയ്യുന്ന ശാലയില്‍ വൈകുന്നേരം അഞ്ചു മണിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. 
Reactions

Post a Comment

0 Comments