കാഞ്ഞങ്ങാട് :ഭിന്ന ശേഷി കലാമേള നടത്തികാഞ്ഞങ്ങാട് നഗരസഭ . 2023 - 2024 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഭിന്ന ശേഷി വിഭാഗത്തിൽ പെട്ട ആളുകളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ജനങ്ങളിൽ എത്തിക്കുന്നതിനുമായി സ്നേഹക്കൂട്ട് എന്ന പേരിലാണ് ഭിന്ന ശേഷി കലാമേള നടത്തിയത്.
ഹോസ്ദുർഗ് സ്കൂളിൽ ചിത്രചന,നാടൻപാട്ട്, നാടോടിനൃത്തം, സിനിമാ ഗാനം,ചിത്രരചന, ലളിത ഗാനം, കീബോർഡ്, ഗ്രൂപ്പ് ഡാൻസ് പതിനഞ്ചോളം വിവിധ കലാപരിപാടികളോടെ രാവിലെ മുതൽ വൈകുന്നേരം വരെയായി എഴുപതോളം ആളുകൾ പങ്കെടുത്തു. കലാമേള നഗരസഭ ചെയർപേഴ്സൺ കെ .വി .സുജാത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഹമ്മദ് അലി അധ്യക്ഷത വഹിച്ചു. പ്ലാനിംഗ് ബോർഡ് മെമ്പർ വി .വി . രമേശൻ സമ്മാനദാനം നിർവഹിച്ചു. വൈസ് ചെയർമാൻ ബിൽ ടെക്ക് അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായായ കെ. ലത, കെ അനീശൻ, കെ പ്രഭാവതി സംസാരിച്ചു. ഐ.സി. ഡി .എസ് സൂപ്പർവൈസർ രേഷ്മ രാമചന്ദ്രൻ സ്വാഗതവും പി. പത്മിനി നന്ദി പറഞ്ഞു. ദേശീയ തലങ്ങളിൽ പങ്കെടുത്ത് പ്രശസ്തരായ ആരോമൽ, മിൻഹാ ഫാത്തിമ പരിപാടിയിൽ പങ്കെടുത്തു.
0 Comments