Ticker

6/recent/ticker-posts

പാറപ്പള്ളി മഖാം ഉറൂസ് ഫെബ്രുവരി ഒന്ന് മുതൽ 5 വരെ നടക്കും

കാഞ്ഞങ്ങാട്: പാറപ്പള്ളി മഖാം ഉറൂസ് ഫെബ്രുവരി ഒന്നു മുതൽ അഞ്ചുവരെ നടക്കും. ഭാരവാഹികൾ വാർത്ത സ
മ്മേളനത്തിൽ അറിയിച്ചു.
ഒന്നിന് വൈകിട്ട് നാലിന് നടക്കുന്ന മഖാം  സിയാറത്തിന് ടി.എം മമ്മി മൗലവി പാറപ്പള്ളി നേതൃത്വം നൽകും. തുടർന്ന് ഉറൂസ് കമ്മിറ്റി ചെയർമാൻ ടി.കെ ഖാലിദ് പാറപ്പള്ളി പതാക ഉയർത്തും.രാത്രി ഏഴിന് സമസ്ത പ്രസിഡൻറും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് ഖാസിയുമായ  മുഹമ്മദ് ജിഫ് രി മുത്തുകോയ തങ്ങൾ ഉറൂസ് ഉദ്ഘാടനം ചെയ്യും. സ്വലാത്ത് മജ്‌ലിസിനും  നേതൃത്വം നൽകും. അബ്ദുൽ ഗഫൂർ ദാരിമി മുണ്ടക്കുളം, അൻവർ അലി ഹുദവി കീഴ്ശ്ശേരി പ്രഭാഷണം നടത്തും.രണ്ടിന് രാത്രി ഏഴിന് നടക്കുന്ന മജിലിസുന്നൂറിന് മഹമൂദ് സ്വഫ് വാൻ തങ്ങൾ ഏഴിമല നേതൃത്വം നൽകും. മസ്ഊദ് സഖാഫി ഗൂഡല്ലൂർ പ്രഭാഷണം നടത്തും.മൂന്നിന് വൈകിട്ട് നാലിന് പാറപ്പള്ളി രിഫാഇയ ദഫ് സംഘത്തിന്റെ ദഫ് പ്രദർശനം. ഏഴിന് ഡോ.കോയ കാപ്പാടും സംഘവും ഇശൽ നിലാവ് അവതരിപ്പിക്കും. ഒൻപതിന് ഇ. പി .അബൂബക്കർ അൽ ഖാസിമി പത്തനാപുരം പ്രഭാഷണം നടത്തും.നാലിന് ഉച്ചയ്ക്ക് ഒരു മണിക്ക് ഉത്തര മേഖല ദഫ് മത്സരം. രാത്രി ഏഴിന് സമാപന സമ്മേളനം നടക്കും. കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡൻ്റ് പാലക്കി കുഞ്ഞാമദ് ഹാജി ഉദ്ഘാടനം ചെയ്യും. നൗഷാദ് ബാഖവി ചിറയിൻകീഴ്, മുനീർ ഫൈസി ഇർഫാനി പ്രഭാഷണം നടത്തും അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് മൗലീദ് പാരായണവും കൂട്ടു പ്രാർത്ഥനയും നടക്കും. ശിഹാബുദ്ദീൻ അൽ അഹ്ദൽ തങ്ങൾ മുത്തന്നൂർ നേതൃത്വം നൽകും. നാലിന് അന്നദാനത്തോടെ സമാപിക്കും.വാർത്താസമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി ചെയർമാൻ ടി .കെ . ഖാലിദ് പാറപ്പള്ളി, ഭാരവാഹികളായ ഹാജി കെ അബൂബക്കർ , സ്വാലിഹ് വൈറ്റ് ഹൗസ്, എം .കെ .അസിനാർ കുണ്ടടുക്കം, കെ .എ .ഹമീദ് ഹാജി, ടി. എം. നാസർ, റഹ്മാൻ അമ്പലത്തറ സംബന്ധിച്ചു.
Reactions

Post a Comment

0 Comments