Ticker

6/recent/ticker-posts

പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിന് നേരെ ഭീഷണി, 61 വർഷം തടവിന് ശിക്ഷിച്ച പ്രതിക്കെതിരെ കേസ്, ഭീഷണി സന്ദേശമെത്തിയത് ജയിലിൽ നിന്നുമെന്ന് സംശയം

കാഞ്ഞങ്ങാട് :പീഡനത്തിനിരയായ പെൺകുട്ടിയുടെ പിതാവിന് നേരെ പ്രതിയുടെ ഭിഷണി.
ഹൈക്കോടതിയിൽ
മൊഴിമാറ്റി പറയണമെന്നാവശ്യ പെട്ടാണ്
 ഭീഷണി.ചിറ്റാരിക്കൽ 
പൊലീസ്  ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അന്വേഷണം നടത്തി
61 വർഷം കോടതി
തടവിന് ശിക്ഷിച്ച പ്രതിയാണ് ഇരയുടെ പിതാവിനെ ഭീഷണി പെടുത്തിയത്. പ്രതിയുടെ
ഭീഷണി സന്ദേശമെത്തിയത് ജയിലിൽ നിന്നു മാണെന്ന് സംശയമുണ്ട്.
പ്രായപൂർത്തി യാകാത്ത പെൺ കുട്ടിയെ ലൈംഗിക പീഡനത്തിനിര യാക്കിയ കേസിൽ ശിക്ഷ അനുഭവിക്കുന്ന
അതിഥി തൊഴിലാളി
പശ്ചിമ ബംഗാൾ ചാർമ ധുരാപ്പൂർ സ്വദേശി  ഇൻ ജമാം ഉൾ - ഹക്ക് എന്ന രാജീവനാണ് 28 
മൊബൈൽ ഫോണിൽ വിളിച്ച് രണ്ട് തവണ ഭീഷണി പെടുത്തിയത്.
കണ്ണൂർ ജയിലിൽ അടച്ചിട്ടുള്ള പ്രതികഴിഞ്ഞ ഡിസംബർ 25 നും ജനുവരി 16 നു മാണ് ഭീഷണി പെടുത്തിയത്. അപ്പീൽ നൽകി
ഹൈക്കോടതി കേസ് പരിഗണിക്കു
മ്പോൾ മൊഴിമാറ്റി പറയണമെന്ന് ആവശ്യപെട്ടായിരുന്നു ഭീഷണി.
മൊഴിമാറ്റിയി
ല്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന്
പറഞ്ഞു. പരാതിയിൽ ചിറ്റാരിക്കാൽ
പൊലീസാണ് കേസ് റജിസ്ട്രർ ചെയ്തത്. ഏതാനും മാസം മുൻപാണ്
ഹോസ്ദുർഗ് പോക്സോ കോടതി പ്രതിയെ 61 വർഷം തടവിനും  2,10,000രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
പിഴയടച്ചില്ലെങ്കിൽ 11മാസം അധിക തടവ് അനു ഭവിക്കാനുംകോടതി വിധിച്ചിരുന്നു.
2017 ആഗസ്‌റ്റിൽ ചിറ്റാരിക്കാൽ  സ്‌റ്റേഷൻ പരിധിയിലാണ് കേസ്സിനാ സ്‌പദമായ സംഭവം നടന്നത്.
12 വയസ്സുള്ള പെൺകുട്ടി യെ പീഡിപ്പിച്ച കേസിലാണ്  ശിക്ഷ വിധിച്ചത്.
പെൺകുട്ടിയുടെ പുതുതായി പണിയുന്ന വീടിന്റെ തേപ്പ് പണി കരാറെടുത്ത പ്രതി പീഡിപ്പിക്കുകയായിരുന്നു .പുതുതായി പണിത വീട്ടിൽ പല തവണ പീഡിപ്പിച്ചുവെന്നാണ് കേസ്'
കൊല്ലുമെന്ന് ഭീഷണിപ്പെടു ത്തിയായിരുന്നു പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വി ധേയമാക്കിയത്. 
 പ്രതിപരോളിലാണോയെന്നും പൊലീസ് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments