Ticker

6/recent/ticker-posts

ജില്ലാ ആശുപത്രിക്ക് മുന്നിൽ മേൽപ്പാലത്തിനായി നിരാഹാര സമരം പ്രഖ്യാപിച്ച് ഹൈവേ കോർഡിനേഷൻ കമ്മിറ്റി

കാഞ്ഞങ്ങാട് :
ജില്ലാ ആശുപത്രിക്ക് മുന്നിൽ മേൽപാലവും ഹൈവേയിൽ നിന്ന് നേരിട്ട് ഗതാഗത സൗകര്യവും ഏർപ്പെടുത്തുക, മുത്തപ്പനാർ കാവ്, ഐങ്ങോത്ത്, പടന്നക്കാട് നെഹ്റു കോളേജ് തുടങ്ങിയയിടങ്ങളിൽ കിഴക്ക് പടിഞ്ഞാറായി 2 , 2 ബോക്സ് കൾവെർട്ട് തുടങ്ങിയവ ആവശ്യപ്പെട്ട്  എൻ.എച്ച്
66 ഹൈവേ കോർഡിനേഷൻ കമ്മിറ്റി ജില്ലാ ആശുപത്രി പരിസരത്ത് സായാഹ്ന ധർണ സംഘടിപ്പിച്ചു. 
ജില്ലാ ആശുപത്രിയിലെ സേവനങ്ങളെ കാലങ്ങളായ് ആശ്രയിക്കുന്ന  ടി.വി. ശാന്ത  ധർണ ഉദ്ഘാടനം ചെയ്തു.
കോർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ പത്മരാജൻ ഐങ്ങോത്ത് സ്വാഗതം പറഞ്ഞ യോഗത്തിൽ മുൻ കൗൺസിലർ എം.കുഞ്ഞി കൃഷ്ണൻ അധ്യക്ഷനായി. 
കൗൺസിലർ ടി.മുഹമമദ്  കുഞ്ഞി, മുരളീധരൻ പടന്നക്കാട്, എ കെ പവിത്രൻ , എം ബാലാമണി,  അസീസ് ആറങ്ങാടി, ഫൈസൽ ചേരക്കാടത്ത് തുടങ്ങിയവർ സംസാരിച്ചു. മനോജ് ഉപ്പിലിക്കൈ നന്ദിയും പറഞ്ഞു.

Reactions

Post a Comment

0 Comments