Ticker

6/recent/ticker-posts

വിനോദിന് ആയിരങ്ങൾഅന്തിമോപചാരം അർപ്പിച്ചു സംസ്ക്കാരം നാളെ രാവിലെ

കാഞ്ഞങ്ങാട്:  പുലർച്ചെ നിര്യാതനായ ഡി.സി .സി ജനറൽ സെക്രട്ടറി വിനോദ്‌കുമാർ പള്ളയിൽവീടിന്റെ സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. മാവുങ്കാൽ ആശുപത്രിയിൽ നിന്ന് ഇന്നു ച്ചക്ക് 12 മണിയോടെ മൃത ദേഹം കാസർകോട് ഡിസി സി ഓഫീസിൽ എത്തിച്ച് പൊതു ദർശനത്തിന് വെച്ചു.
വൈകിട്ട്  വരെ ഡി.സി .സിഓഫീസിൽ പൊതു ദർശനമുണ്ടായി. പിന്നീട്
  വിലാപയാത്രയായി പെരിയ യിലേക്ക് കൊണ്ടുവന്നു. പെരിയയിലെയും പുല്ലൂരി ലെയും കോൺഗ്രസ് ഓഫീസുകളിൽ പൊതുദർശനത്തിന്  ശേഷം രാത്രി വീട്ടിൽ. നാളെ രാവിലെ 9ന് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കും.
 രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ഡി.സി.സി പ്രസിഡന്റ് പി .കെ . ഫൈ സൽ എന്നിവർ പാർട്ടി പതാക പുതപ്പിച്ചു. മുൻ പ്ര സിഡണ്ടുമാരായ കെ .പി . കുഞ്ഞിക്കണ്ണൻ, ഹക്കിം കുന്നിൽ, യു.ഡി.എഫ് കൺവീൻ എ. ഗോവിന്ദൻ നായർ, സി.പി.എം ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി. അപ്പുക്കുട്ടൻ, പി .കെ . നിഷാന്ത്, ഏരിയാ സെക്രട്ടറി അഡ്വ. കെ .രാജ്‌മോഹൻ, 
ഹോസ്ദുർഗ് സഹകരണ ബാങ്ക് പ്രസിഡന്റ് പ്രവീൺ തോയമ്മൽ,
കോട്ടച്ചേരി സഹകരണ ബാങ്ക് പ്രസിഡന്റ് എം .രാഘവൻ, വ്യവസായി എച്ച് ഗോകുൽദാസ് കാമത്ത്, സി.എം.പി സംസ്ഥാന കമ്മി റ്റി അംഗം വി .കമ്മാരൻ, മുസ്ലിംലീഗ് നേതാക്കളായ എ. ഹമീദ്ഹാജി, കെ .മുഹമ്മദ്കുഞ്ഞി, തെരുവത്ത് മൂസഹാജി, മാധ്യമ പ്രവർത്തകൻ ടി. മുഹമ്മദ് അസ്ലം
ബി.ജെ.പി ജില്ലാ സെക്രട്ടറി വേലായുധൻ,
 ജില്ലാ വൈസ് പ്രസിഡന്റ് എം. ബൽരാജ്, കോൺഗ്രസ് നേതാക്കളായ കെ .നീലക ണ്ഠ‌ൻ, എം .സി .പ്രഭാകരൻ, പി. വി. സുരേഷ്, കെ. പി പ്രകാശൻ, ശാന്തമ്മ ഫിലിപ്പ്, ധന്യ സുരേഷ്, മിനി ച ന്ദ്രൻ, മീനാക്ഷി ബാലകൃ ഷ്‌ണൻ, മുൻ നഗരസഭ ചെയർമാൻ വി ഗോപി, കെ. പി. ബാലകൃഷ്‌ണൻ, ബഷീർ ആറങ്ങാടി, എം കുഞ്ഞി ക്യഷ്ണൻ, കെ .കെ .ബാബു, എച്ച് .ഭാസ്കരൻ, സി. വി .ഭാ വനൻ, അഡ്വ. ബാബുരാജ് കലോട്ട്, രാജൻ പെരിയ, ഭക്തവത്സലൻ, ജയരാജൻ പയ്യന്നൂർ, ഡോ. ശശി തുട ങ്ങി നിരവധി പേർ മരണ വാർത്തയറിഞ്ഞ് ആശുപ ത്രിയിലെത്തി.

മുൻ മന്ത്രി സിടി അഹ മ്മദലി, മുസ്‌ലീം ലീഗ് ജി ല്ലാ പ്രസിഡണ്ട് കല്ലട്ര മാ ഹിൻ ഹാജി എന്നിവർ ഡി സിസി ഓഫീസിലെത്തി അന്തിമോപചാരം അർപ്പിച്ചു.
Reactions

Post a Comment

0 Comments