Ticker

6/recent/ticker-posts

നഗ്നമാക്കപ്പെട്ട യുവാവിന്റെ മൃതദേഹം പുഴയിൽ

കാസർകോട്:  നഗ്നമാക്കപ്പെട്ട യുവാവിന്റെ മൃതദേഹം പുഴയിൽ കണ്ടെ
ത്തി. ഹൊസങ്കടി കൊപ്പള  പുഴയിലാണ് അജ്ഞാതനായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. 40 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റെ  മൃതദേഹം പൂർണ നഗ്നമായ നിലയിലായിരുന്നു. ഇന്ന് വൈകിട്ടാണ്  നാട്ടുകാർ മൃതദേഹം കണ്ടത്.     മഞ്ചേശ്വരം  എസ് .ഐ പ്രശാന്തിന്റെ നേതൃത്വത്തിൽ  പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടിക്ക് ശേഷം  മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹത്തിന്   ദിവസങ്ങളുടെ  പഴക്കമുണ്ടെന്ന് കരുതുന്നു. കർണാടക പുത്തൂരിൽ നിന്ന്  വാമഞ്ചൂർ  വഴി ഹോസ ബൊട്ടു  കടലിലേക്ക് ഒഴുകുന്ന പുഴയാണിത്. പോസ്റ്റ്മോർട്ട ശേഷം  മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാൻ കഴിയുമെന്ന് പൊലീസ് പറഞ്ഞു.     വിവരം ലഭിക്കുന്നവർ   മഞ്ചേശ്വരം പൊലീസ് സ്‌റ്റേഷനിലെ 8113800968, 9497980926 എന്നീ നമ്പറുകളിൽ അറിയിക്കണം.
Reactions

Post a Comment

0 Comments