Ticker

6/recent/ticker-posts

പഞ്ചായത്ത് ഓഫീസിൽ സംഘർഷം സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേർക്കെതിരെ കേസ്

കാസർകോട് :പഞ്ചായത്ത് ഓഫീസിൽ സംഘർഷം . പഞ്ചായത്ത്
സെക്രട്ടറി ഉൾപ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസ്. ബദിയഡുക്ക പഞ്ചായത്ത് ഓഫീസിൽ രാവിലെയാണ് സംഘർഷമുണ്ടായത്. പിതാവിനെയും മകനെയും പഞ്ചായത്ത് ഓഫീസിൽ വെച്ച് ആക്രമിച്ചെന്ന പിതാവും മകനും നൽകിയ പരാതിയിൽ പഞ്ചായത്ത് ബദിയഡുക്കസെക്രട്ടറി ഉൾപെടെയുള്ള വർക്കെതിരെ യാണ് കേസ്.
ചെട്ടും കുഴിയിലെ അബ്ദുൾ റഹ്മാൻ 69, മകൻ ഉസ്മാൻ എന്നിവരെ ആക്രമിച്ചതിനാണ് കേസ്. നോട്ടീസ് നൽകിയത് ചോദിക്കാനെത്തിയപ്പോൾ തടഞ്ഞുവെച്ച് കഴുത്തിന് പിടിച്ച് സെക്രട്ടറിയും മറ്റ് രണ്ട് പേരും മർദ്ദിക്കുകയും അശ്ലീല ഭാഷയിൽ ചീത്ത വിളിച്ചെന്നാണ് പരാതി. അതേസമയം പിതാവും മകനും തന്നെയും അഞ്ച് ജീവനക്കാരെയും മർദ്ദിച്ചെന്ന് സെക്രട്ടറി നൽകിയ പരാതിയിലും ബദിയഡുക്ക പൊലീസ് കേസെടുത്തു. സെക്രട്ടറി കൊല്ലം സ്വദേശി സി.രാജേന്ദ്രൻ 49, ജീവനക്കാരായ ബിനു ജോൺ 49, അബ്ദുർ ലത്തീഫ് 32, വൈശാഖി 35 എന്നിവരെ തടഞ്ഞുവെച്ച് മർദ്ദിച്ചെന്ന പരാതിയിൽ അബ്ദുൾ റഹ്മാനും മകനുമെതിരെയാണ് കേസ്. യൂസർ ഫ്രീ കുടിശിക അടക്കാൻ നോട്ടീസ് നൽകിയതിനാണ് മർദ്ദന മെന്നാണ് പരാതി.
Reactions

Post a Comment

0 Comments