Ticker

6/recent/ticker-posts

മീൻ വണ്ടിയും കുഴൽ കിണർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു മൂന്ന് പേർക്ക് ഗുരുതരം

കുറ്റിക്കോൽ :മീൻ വണ്ടിയും കുഴൽ കിണർ ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു .മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കള്ളാർ കൊട്ടോടി ഒരള
യിലെ ജിജോജോസഫ് 29 ആണ് മരിച്ചത്. കുറ്റിക്കോൽ മാലക്കല്ല് റോഡിൽ കളക്കരയിൽ ഇന്ന് രാവിലെയാണ് അപകടം. കയറ്റത്തിൽ നിന്നും നിയന്ത്രണം വിട്ട കുഴൽ കിണർ കുഴിക്കുന്നലോറി മീൻ കയറ്റി പോവുകയായിരുന്ന പിക്കപ്പിൽ ഇടിച്ച് കയറുകയായിരുന്നു. രണ്ട് വാഹനങ്ങളും കുഴിയിലേക്ക് മറിഞ്ഞു. കുഴൽ കിണർ ലോറിയിലുണ്ടായിരുന്ന വർക്കാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ച ഇവരുടെ നില അതീവഗുരുതരമാണ്.
Reactions

Post a Comment

0 Comments