പരപ്പ: യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചുവെന്ന പരാതിയിൽ യുവാവിനെ വെള്ളരിക്കുണ്ട് പൊലിസ് അറസ്റ്റ് ചെയ്തു. മാലോം കാര്യോട്ട്ചാലിലെ നിതീഷ് നമ്പ്യാരെ 40 യാണ് അറസ്റ്റ് ചെയ്തത്. വസ്ത്രം കീറി വലിച്ച് അപമാനിക്കാൻ ശ്രമിച്ചു വെന്നാണ് പരാതി. അമ്മയെ അടിച്ചു പരുക്കേൽപ്പിച്ചതുൾപ്പെടെ ഒൻപത് കേസുകളിൽ പ്രതിയാണെന്ന് പൊലിസ് പറഞ്ഞു.
0 Comments