Ticker

6/recent/ticker-posts

ലഹരി ഗുളികകളും കഞ്ചാവുമായി പടന്നക്കാട് യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്:  ലഹരി ഗുളികളും കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. പടന്നക്കാട് സ്വദേശി ബി.ജാഫറിനെയാണ് കാഞ്ഞങ്ങാട് റെയിഞ്ച് എക് സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.ദിലീപും സംഘവും പിടികൂടിയത്. പരിശോധനയിൽ പടന്നക്കാട് വെച്ചാണ് 7.658 ഗ്രാം നെട്രാസെപാം ഗുളികകളും 7.286 ഗ്രാം പ്രെഗാബലിൻ ഗുളികകളും 25 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.  ഗ്രേഡ്അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ എൻ.ജി. രഘുനാഥൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ സിജു., സിജിൻ., എക്സൈസ് ഡ്രൈവർ ദിജിത്ത് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Reactions

Post a Comment

0 Comments