കാഞ്ഞങ്ങാട്: ലക്ഷങ്ങളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്തു. ജി.ബി.ജി നിധി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെയാണ്
ഹോസ്ദുർഗ് പൊലിസ് കേസെടുത്തത്.പള്ളിക്കര തൃക്കണ്ണാട് മാരാൻവളപ്പിൽ കെ.രഹനയുടെ പരാതിയിലാണ് കേസ് .
കാഞ്ഞങ്ങാട് വ്യാപാര ഭവന് സമീപത്ത് പ്രവർത്തിക്കുന്ന കമ്പനിക്കെതിരെയാണ് കേസ്. കമ്പനി മാനേജിംഗ് ഡയറക്ടർ കുണ്ടംകുഴിയിലെ വിനോദ് കുമാർ 50 , ആലാമി പള്ളിയിലെ മുഹമ്മദ് റസാക്ക് 41,
പിലിക്കോട്ടേ സി. സുഭാഷ് 47, പൂച്ചക്കാട്ടെ ഗംഗാധരൻ നായർ 66, മാണിയാട്ട് സി.പി പ്രജിത്ത്, 40,രജീഷ് .ചെറുവത്തൂരിലെ കരുണാകരൻ എന്നിവർക്കെതിരെയാണ് കേസ്. കരുണാകരൻ ഒഴികെയുള്ളവർ കമ്പനിയുടെ പാർട്ണർമാരാണ് രഹനയും ഭർത്താവും മൂന്നരലക്ഷം രൂപയാണ് നിക്ഷേപിച്ചത്.എന്നാൽ കാലാവധിക്ക് ശേഷം വാഗ്ദാന പ്രകാരമുള്ള തുകയോ അടച്ച തുകയോ നൽകാതെ വഞ്ചിച്ചു എന്നാണ് കേസ് കരുണാകരന്റെ പ്രേരണയാലാണ് കമ്പനിയിൽ പണം നിക്ഷേപിച്ചതെന്നും പരാതിയിലുണ്ട്.
0 Comments