Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം രണ്ട് പൊലീസുകാർക്ക് പരിക്ക് ജല പീരങ്കി

കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട്ട് യൂത്ത് കോൺഗ്രസ് മാർച്ചിനിടെ സംഘർഷം രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. 
പൊലീസ്
ജല പീരങ്കി നടത്തിയിട്ടും പ്രവർത്തകർ പിരിഞ്ഞ് പോയില്ല.യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റിനെ 
പൊലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തതിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചക്ക് കാഞ്ഞങ്ങാട് ആർ.ഡി.ഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ മാർച്ചിലാണ് സംഘർഷം ഉണ്ടായത്. 
പൊലീസ് തീർത്ത ബാരിക്കേഡ് പ്രവർത്തകർ തള്ളി മറിച്ചിട്ടു . അരമണിക്കൂർ നേരം 
പൊലീസ്
 ബലംപ്രയോഗിച്ച് പിടിച്ചുനിർത്തിയ ബാരിക്കേഡാ
ണ് കോൺഗ്രസ് പ്രവർത്തകർ മറിച്ചിട്ടത്. ഇതോടെ 
പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. എന്നിട്ടും പ്രവർത്തകർ പിരിഞ്ഞുപോകാൻ കൂട്ടാക്കിയില്ല. ബാരിക്കേഡ് മറിച്ചിടുന്നതിനിടെയാണ് രണ്ടു 
പൊലീസുകാർക്ക് മുറിവേറ്റതെന്ന് 
പൊലീസ് പറഞ്ഞു പൊലീസുമായി ഏറെ നേരം പ്രവർത്തകർ സംഘർഷം സൃഷ്ടിച്ചെങ്കിലും 
പൊലീസ് സംയമനം പാലിക്കുകയായിരുന്നു. സീനിയർ സിവിൽ 
പൊലീസ് ഓഫീസർ പി.വി .ഷൈജു 39 ചീമേനി സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ് ബാബു 39 എന്നിവർക്കാണ് കൈക്ക് പരിക്കേറ്റത്. ഇവർക്ക് പ്രാഥമിക ശുശ്രൂഷ നൽകി. ഡി.വൈ.എസ്പി പി. ബാലകൃഷ്ണൻ നായർ ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ അമ്പലത്തറ ഇൻസ്പെക്ടർ ടി.കെ.
മുകുന്ദൻ 
ഹോസ്ദുർഗ് എസ് ഐ
 കെ .പി .സതീഷ് ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിൽ വൻ 
പൊലീസ് സംഘം പരിസരത്ത് വിലയുറപ്പിച്ചിരുന്നു മാർച്ചിൽ വനിതാ പ്രവർത്തകർ ഉൾപ്പെടെ പങ്കെടുത്തു. പിന്നീട് മാർച്ച് അവസാനിപ്പിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സ്വയം പിരിഞ്ഞു പോവുകയായിരുന്നു .
Reactions

Post a Comment

0 Comments