Ticker

6/recent/ticker-posts

പെരിയാട്ടടുക്കം സംഘർഷം ജമാഅത്ത് പ്രസിഡന്റ് അടക്കമുള്ള ഒമ്പത് പേർക്കെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട് :പെരിയാട്ടടുക്കത്ത് യുവാക്കളെ സോഡ കുപ്പി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി ആക്രമിച്ചു.കുണിയ ഹൗസിലെ കെ. എഷക്കീർ   33, ഫസലുദ്ദീൻ 30 എന്നിവർക്ക് നേരെയാണ്  അക്രമം.സംഭവവുമായി ബന്ധപ്പെട്ട് ചെരുമ്പ ജമാഅത്ത് പ്രസിഡന്റ് ബഷീർ ഉൾപ്പെടെ ഒൻപത് പേർക്കെതിരെ ബേക്കൽ പൊലീസ് നരഹത്യ ശ്രമത്തിന്
 കേസെടുത്തു. ചെരുമ്പയിലെ സനഫ്, ബെങ്ങാട്ടെ ബുർഹാൻ,ചരുമ്പയിലെ റഹീം, റഷീദ്, യാസർ, റഷീദ്, സമീർ, ആരിഫ് എന്നിവർക്കെതിരാണ് കേസ് കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. സംഘർഷവുമായി ബന്ധപെട്ട് പൊലീസ് നേരത്തെ രണ്ട് നരഹത്യാ ശ്രമ കേസുകളും പൊലീസ് റജിസ്ട്രർ ചെയ്തിരുന്നു.
Reactions

Post a Comment

0 Comments