Ticker

6/recent/ticker-posts

ഒടയംചാലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു മദ്യ ലഹരിയിലായ ഡ്രൈവർ കസ്റ്റഡിയിൽ

രാജപുരം: ഒടയംചാലിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു. ഇന്ന് രാത്രി 8 മണിക്കാണ് അപകടം. ആലടുക്കത്തുണ്ടായ അപകടത്തിൽ കാറുകൾ തകർന്നു .
മദ്യ ലഹരിയിലായിരുന്ന ഒരു കാറിന്റെ ഡ്രൈവറെ രാജപുരം എസ്. ഐ കെ .മുരളീധരൻ കസ്റ്റഡിയിലെടുത്തു.
രാജപുരം ഭാഗത്ത് നിന്നും ഒടയംചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന ആൾട്ടോ കാറിൽ മദ്യ ലഹരിയിൽ എതിരെ ഓടിച്ച് വന്ന കാറിടിക്കുകയായിരുന്നു. നാട്ടുകാർ മദ്യ ലഹരിയിലായിരുന്ന
ഡ്രൈവറെ തടഞ്ഞുവെച്ച് രാജപുരം പൊലീസിൽ അറിയിക്കുകയായിരുന്നു. പൂടംങ്കല്ല് താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധന നടത്തി കേസെടുത്തു.
Reactions

Post a Comment

0 Comments