കാസർകോട്:ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവാവിൻെറ ഭീഷണിയെ തുടർന്ന് എലിവിഷം കഴിച്ച വിദ്യാർത്ഥിനി ഗുരുതര നിലയിൽ. 16 വയസുകാരിയായ പെൺകുട്ടിയാണ് മംഗ്ളുരു ആശുപത്രിയിലുള്ളത്. ബദിയഡുക്ക പൊലീസ് പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത് കാസർകോട് സ്വദേശിയായ യുവാവിനെതിരെ പോക്സോ ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. സോഷ്യൽ മീഡയ വഴി പരിചയപ്പെട്ട യുവാവ് പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പറയുന്നു. കൂടെ ഇറങ്ങി വരണമെന്നും അനുസരിച്ചില്ലെങ്കിൽ പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി പറയുന്നു. വിദ്യാർത്ഥിനി സ്കൂളിൽ പോകുന്ന സമയത്ത് വഴിയിൽ കാത്ത് നിന്ന് ഭീഷണി തുടർന്നതോടെയാണ് പെൺ കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്. ആശുപത്രി അധികൃതർ വിവരം നൽകിയതിനെ തുടർന്ന് പൊലീസെത്തി മൊഴിയെടുത്തപ്പോഴാണ് യുവാവിൻ്റെ ഭീഷണിയെ തുടർന്നാണ് വിഷം കഴിച്ചതെന്ന് പറഞ്ഞത്.
0 Comments