കാഞ്ഞങ്ങാട് : ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ കൊളവയലിൽ ഫുട്ബോൾ ലഹരിയുടെ കാലം. ഇഖ്ബാ
ൽ നഗർ അജ്മാസ് ക്ലബ്ബും കൊളവയൽ ലഹരി മുക്ത കൂട്ടായ്മയും ഹോസ്ദുർഗ് ജനമൈത്രി
പൊലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ തല സെവൻസ് ഫുട്ബോൾ ടൂർണമെന്റിന് അജാനൂർ ഇഖ്ബാ
ൽ ഹയർ സെക്കണ്ടറി സ്കൂൾ ണ്ടിൽ തുടക്കമായി.
ജില്ലാ
പൊലീസ് മേധാവി പി. ബിജോയ് ഉദ്ഘാടനം ചെയ്തു. കൊളവയലിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്ന ഡി .വൈ . എസ് .പി പി .ബാലകൃഷ്ണൻ നായരെ അദ്ദേഹം ഉപഹാരം നൽകി അനുമോദിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ സി .
എച്ച്. ഹംസ അധ്യക്ഷത വഹിച്ചു. അജാനൂർ ഗ്രാമപഞ്ചായത്ത്
വൈ.പ്രസിഡന്റ് കെ. സബീഷ്, വ്യവസായി എം .എൻ . ഇസ്മായിൽ മുഖ്യാതിഥികൾ ആയിരുന്നു. ഇൻസ്‌പെക്ടർ കെ .പി .ഷൈൻ, സബ്ബ് ഇൻസ്‌പെക്ടർ കെ. പി. സതീഷ്, വാർഡ് മെമ്പർമാരായ ഇട്ടമ്മൽ അശോകൻ, കെ. രവീന്ദ്രൻ, ഇബ്രാഹിം ആവിക്കൽ, സി .കുഞ്ഞാമിന, ജാഗ്രതാ സമിതി ചെയർമാൻ എം .വി . നാരായണൻ, കൺവീനർ ഷംസുദീൻ കൊളവയൽ,അജ്മാസ് ക്ലബ്ബ് ചെയർമാൻ എം. ഹമീദ് ഹാജി, സുറൂർ മൊയ്തു ഹാജി, അഹമ്മദ് കിർമാണി, ജുനൈഫ് ഇഖ്ബാ ൽനഗർ, ആസിഫ് , ഷറഫുദീൻ കൊളവയൽ,സി. പി. ഇബ്രാഹിം, പി .പി . കുഞ്ഞബ്ദുള്ള, കെ .വി . മിനി, ജനമൈത്രി ബീറ്റ് ഓഫീസർമാരായ കെ. രഞ്ജിത്ത് കുമാർ, ടി .വി . പ്രമോദ് സംസാരിച്ചു. ജനുവരി 31 വരെ നീണ്ടുനിൽക്കുന്ന ഫുട്ബോൾ മത്സരത്തിൽ ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട 8 ടീമുകൾ പങ്കെടുക്കും.
0 Comments