ശാഫി ദവാഖാന ഉടമ
മൊയ്തീൻ കോയ ഗുരിക്കൾ 65
അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരു മാസമായി കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം. കോഴിക്കോട്
കാരന്തൂർ കിഴക്കുമ്പാട്ട് സ്വദേശിയാണ്
മൊയ്‌തീൻ കോയ ഗുരിക്കൾ . ഖബറടക്കം ഉച്ചക്ക് ഒരു മണിയോടെ . ഭാര്യയും രണ്ട് മക്കളുണ്ട്.
35 വർഷമായി അതിഞ്ഞാലിൽ ശാഫി ദ വാ ഖാന ആയുർവേദനഴ്സിംഗ് ഹോം നടത്തി വരുന്നു. വിട്ട് മാറാത്ത രോഗങ്ങൾ ആയുർവേദ ചികിൽസയിലൂടെ സുഖപെടുത്തി നൂറ് കണക്കിന് ആളുകൾക്ക് ആശ്വാസം നൽകിയ ഗുരിക്കൾ ആയുർവേദ ചികിൽസ രംഗത്തെ വിദഗ്ധായിരുന്നു. ജില്ലയിലെ ആയിരങ്ങൾക്ക് ചികിൽസ നൽകി. കർണാടകയിൽ നിന്ന് ഉൾപെടെ മൈലുകൾ താണ്ടി പ്രവാസി കൾ ഗൾഫിൽ നിന്നടക്കം അദ്ദേഹത്തെ തേടിയെത്താറുണ്ടായിരുന്നു. കോഴിക്കോട് സ്വദേശിയാണെങ്കിലും അതിഞ്ഞാലുകാരനായി മാറിയ ഗുരിക്കളുടെ വിയോഗം അതിഞ്ഞാലിലെ നാട്ടുകാരെയും ദു:ഖത്തിലാക്കി.
0 Comments